ബസേലിയോസ് ജോസഫ് ഒന്നാമൻ കാതോലിക്ക അഭിക്ഷിക്തനായി

കൊച്ചി : ആകമാന സുറിയാനി സഭയുടെ കിഴക്കിന്റെ കാതോലിക്ക യായി ബസേലിയോസ് ജോസഫ് ഒന്നാമൻ കാതോലിക്ക അഭിക്ഷിക്തനായി ….. ഇന്ത്യൻ സമയം ഇന്നലെ (ചൊവ്വാഴ്ച്ച) വൈകീട്ട് 8 മണിക്ക് ലെബനോനിലെ ബെയ്റൂട്ടിലെ അച്ചനെ സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹ ശുശ്രൂഷകൾക്ക് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമ മേലധ്യക്ഷനും സഭയുടെ ദൃശ്യതലവനുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വീതീയൻ ബാവാ മുഖ്യ കാർമീകത്വം വഹിച്ചു… ആകമാന സുറിയാനി സഭയിലെ മലങ്കരയിലെതുൾപ്പടെ വിവിധ ഭദ്രാസനാധിപന്മാരായ മെത്രാപ്പൊലീത്ത മാരും , റമ്പാന്മാരും, വന്ദ്യ വൈദീക ശ്രേഷ്ഠരും, വിശ്വാസികളും കൂടാതെ പങ്കെടുത്തു …. ഇന്ത്യയിൽ നിന്ന് മലങ്കര കത്തോലിക്ക സഭയെ പ്രതിനിധികരിച്ച് മോർ ക്ലിമീസ് കാതോലിക്ക ബാവാ, മലങ്കര മാർത്തോമാസഭയെ പ്രതിനിധികരിച്ച് ജോസഫ് മോർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളിധരൻ , മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, ശ്രീ ബെന്നി ബെഹനാൻ എം.പി., ശ്രീ.ജോർജ്ജ് കുര്യൻ എന്നിവരും , സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച് ബഹു നിയമ മന്ത്രി പി.രാജീവ് , ബഹു. മുഹമ്മദ് ഹനീഫ് ഐ.എ.എസ് ശ്രീ എൽദോസ് കുന്നപ്പള്ളി എം.എൽ.എ., ശ്രീ അനൂപ് ജേക്കബ എം. എൽ.എ എന്നിവരും പങ്കെടുത്തു… ഈ മാസം 30ന് മലങ്കരയിലെത്തുന്ന
നവാഭിഷിക്ത കാതോലിക്കയുടെ സ്ഥാനാരോഹണ ചടങ്ങുകൾ അന്ന് വൈകീട്ട് സഭാ ആസ്ഥാനമായ പാത്രീയർക്കാ സെന്ററിലെ മോർ അത്തനേഷ്യസ് . കത്തീഡ്രലിൽ വെച്ച് നടത്തും… തുടർന്ന് അനുമോദന സമ്മേളനവും നടക്കും….
