ബസൂക്കേ.. ഈ പോക്കെങ്ങോട്ടാ..; ആദ്യദിനം 3.2 കോടി, പിന്നീടോ ? കളക്ഷൻ കുതുപ്പിൽ മുട്ടുമടക്കാതെ മമ്മൂട്ടി

സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തും പുതുമുഖ സംവിധായകർക്ക് അവസരം നൽകിയും മുന്നോട്ട് പോകുന്ന നടനാണ് മമ്മൂട്ടി. എപ്പോഴും മലയാള സിനിമയ്ക്ക് പരീക്ഷണ ചിത്രങ്ങൾ സമ്മാനിക്കുന്ന അദ്ദേഹം 2025ലും അതിന് തുടക്കമിട്ടിരിക്കുകയാണ്. മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലർ ആയൊരുങ്ങിയ ബസൂക്കയാണ് ആ ചിത്രം. ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ അടക്കം മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഈ അവസരത്തിൽ റിലീസ് ചെയ്ത് നാല് ദിവസത്തിൽ ബസൂക്ക നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ആഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ഇന്ത്യ നെറ്റ് കളക്ഷൻ 9 കോടിയാണ്. ഒന്നാം ദിനം 3.2 കോടി, രണ്ടാം ദിനം 2.1 കോടി, മൂന്നാം ദിനം 2 കോടി, നാലാം ദിനം 1.7 കോടി എന്നിങ്ങനെയാണ് ഇന്ത്യ കളക്ഷൻ വിവരങ്ങൾ. കർണാടക, ആന്ധ്രാപ്രദേശ്- തെലുങ്കാന, തമിഴ്നാട്, കേരള എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 10.4 കോടിയാണ് നാല് ദിവസത്തിൽ ബസൂക്ക നേടിയത്. ഓവർസീസ് കളക്ഷൻ 9 കോടിയാണ്. ഇന്ത്യ ഗ്രോസ് 10.40 കോടിയും ഇന്ത്യ നെറ്റ് 9 കോടിയും ബസൂക്ക നേടി. ഇതോടെ നാല് ദിവസത്തിൽ 19.40 കോടിയാണ് മമ്മൂട്ടി പടത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ. ധ്യാന്‍ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലൻ; ചിത്രം മെയ് 16ന് തിയറ്ററുകളിൽ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. മമ്മൂട്ടിക്ക് ഒപ്പം സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്‍റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും പ്രധാന വേഷത്തിൽ ബസൂക്കയിൽ എത്തിയിരുന്നു.
