പതിവായി പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് പേരയ്ക്ക. അതുപോലെ ഗുണങ്ങളുളള ഒന്നാണ് പേരയുടെ ഇലയും. പേരയ്ക്ക ഇലകളില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പേരയ്ക്കയുടെ ഇലകള്‍ ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഗ്യാസ് കയറി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും സഹായിക്കും. നാരുകളും ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഭക്ഷണം കഴിച്ചതിന് ശേഷം പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. പേരയ്ക്ക ഇലകളിലെ വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. പേരയ്ക്കാ ഇലകള്‍ ചവയ്ക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ പേരയ്ക്കാ ഇലകള്‍ ആര്‍ത്രൈറ്റിസിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും. വായ്നാറ്റം അകറ്റാനും വായയുടെ ആരോഗ്യത്തിനും പേരയ്ക്കാ ഇലകള്‍ സഹായിക്കും. വായയിലെ ബാക്ടീരിയകളെ അകറ്റാൻ പേരയുടെ ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സഹായിക്കും. മോണകളിലെ വീക്കം തടയാനും വായ്നാറ്റം അകറ്റാനും പേരയില ചവയ്ക്കുന്നത് ഗുണം ചെയ്യും.
