ഭാരത് റൈസ് വീണ്ടും കേരളത്തില്‍; വൻ വിലക്കിഴിവ്, വില 29ല്‍ നിന്ന് 22 ആക്കി കുറച്ചു
കേന്ദ്ര സർക്കാരിന്റെ ഭാരത് അരി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കേരള വിപണിയില്‍ എത്തി. ഈ വർഷം ആദ്യം കിലോയ്ക്ക് 29 രൂപ നിരക്കിലാണ് അരി വില്‍പ്പന നടത്തിയത്.
നിലവില്‍ 22 രൂപയ്ക്കാണ് അരി വില്‍പ്പന നടത്തുന്നത്. അഞ്ച്, പത്ത് കിലോകളുടെ പാക്കറ്റുകളായാണ് അരി ലഭ്യമാകുക.
ആദ്യം തൃശൂർ, പാലക്കാട്, ആലുവ തുടങ്ങിയിടങ്ങളിലാണ് അരി വില്‍പ്പനയ്ക്കെത്തിച്ചത്. ഓരോ ജങ്ഷനിലും വണ്ടിയില്‍ എത്തിച്ചാണ് അരി വില്‍പ്പന നടത്തിയത്. നിലവില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാൻ സാധിക്കും. സഹകരണ സ്ഥാപനമായ എൻസിസിഎഫ് വഴിയാണ് ഭാരത് റൈസിന്റെ വില്‍പ്പന നടത്തുന്നത്.
: പുതിയ രോഗം ‘ഡിങ്ക ഡിങ്ക’; പേര് പോലെ അത്ര രസമല്ല കാര്യങ്ങള്‍, മുന്നൂറോളം പേർ ചികിത്സയില്‍ ജാഗ്രത!
ഉയർന്ന അളവില്‍ ഗോതമ്ബും വൻകിട ധാന്യപ്പൊടി കമ്ബനികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഓണ്‍ലൈൻ പ്ലാറ്റ്ഫോമായ വ്യാലു ജങ്ഷനില്‍ രജിസ്റ്റർ ചെയ്ത് ടെൻഡറില്‍ പങ്കെടുക്കാൻ സാധിക്കും. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ട് വരെ രജിസ്റ്റർ ചെയ്ത് ടെൻഡറില്‍ പങ്കെടുക്കാൻ സാധിക്കും.
കേരളത്തില്‍ ആദ്യഘട്ടത്തില്‍ ഗോതമ്ബ് വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നില്ല. കുറഞ്ഞത് ഒരു ടണ്‍ മുതല്‍ 10 ടണ്‍ വരെ ഗോതമ്ബ് വാങ്ങാനാണ് ഓരോ കമ്ബനിക്കും അവസരം ഉള്ളത്. വിലയില്‍ വിവിധ ജില്ലകളില്‍ വ്യത്യാസം ഉണ്ടാകാം. 25.76 മുതല്‍ 26.80 വരെയാണ് വിലയില്‍ വ്യത്യാസം വരുന്നത്.