FoodsHealth Tips
ബ്ലൂബെറി സൂപ്പറാണ് ; ഈ രോഗങ്ങളെ അകറ്റി നിർത്തും ബ്ലൂബെറി സൂപ്പറാണ് ;

ഈ രോഗങ്ങളെ അകറ്റി നിർത്തും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട സരസഫലമാണ് ബ്ലൂബെറി. ഭക്ഷണത്തിൽ ബ്ലൂബെറി ഉൾപ്പെടുത്തുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നതിന് സഹായിക്കും. ബ്ലൂബെറിയിലെ ആന്റി ഓക്‌സിഡന്റുകൾ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ബ്ലൂബെറി പതിവായി കഴിക്കുന്നത് സീസണൽ രോഗങ്ങൾ നിന്ന് സംരക്ഷിക്കുന്നു. ബ്ലൂബെറി ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും. ബ്ലൂബെറിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ബ്ലൂബെറിയിൽ കാണപ്പെടുന്ന സംയുക്തങ്ങൾക്ക് ചിലതരം ക്യാൻസറുകളെ പ്രതിരോധിക്കാൻ സാധിക്കും.
