National

പുഷ്പ 2 പ്രീമിയറിനിടെ തിരക്കിൽപെട്ട് മരിച്ച യുവതിയുടെ മകന് മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചു


ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു.

രേവതി, ഭർത്താവ് ഭാസ്‌കർ മക്കളായ ശ്രീ തേജ് സാൻവിക (7) എന്നിവർക്കുമൊപ്പം പുഷ്പ 2 വിൻ്റെ പ്രീമിയർ ഷോ ഹൈദരാബാദ് ആർടിസി റോഡിലെ സന്ധ്യ തിയറ്ററിൽ കാണാനെത്തിയതായിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകൻ തേജും ബോധരഹിതരാവുകയായിരുന്നു. തുടർന്ന് ദുർഗാ ബായ് ദേശ്മുഖ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച അല്ലു, എഫ്ഐആർ റദ്ദാക്കാൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി തീരുമാനം വരുന്നതിനു മുൻപാണ് പൊലീസ് വീട്ടിലെത്തി അല്ലുവിനെ അറസ്റ്റു ചെയ്തത്. ഡിസംബർ 13ന് മജിസ്ട്രേട്ട് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട താരത്തിന് വൈകിട്ട് ഹൈക്കോടതി രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചു. രാത്രി ജയിലിൽ കഴിയേണ്ടിവന്ന താരം പിറ്റേന്നാണ് മോചിതനായത്. മരണത്തിന് ഉത്തരവാദി അല്ലു അല്ലെന്നും കേസ് പിൻവലിക്കാൻ തയാറാണെന്നും മരിച്ച യുവതിയുടെ ഭർത്താവ് വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button