NationalPolitcsSpot light

600 പേരുടെ ഭക്ഷണത്തിന്‍റെ കാശ് കൊടുക്കാന്‍ വധുവിന്‍റെ കുടുംബം വിസമ്മതിച്ചു; വിവാഹത്തില്‍ നിന്നും വരൻ പിന്മാറി

വരന്‍റെ അതിഥികളായി വിവാഹത്തിനെത്തുന്ന 600 പേരുടെ ഭക്ഷണത്തിന്‍റെ പണം കൊടുത്താന്‍ വിസമ്മതിച്ചതിന് വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന് വധുവിന്‍റെ സഹോദരന്‍റെ കുറിപ്പ്. റെഡ്ഡിറ്റിലാണ് ഒരു യുവാവ് തന്‍റെ സഹോദരിയുടെ വിവാഹം മുടങ്ങിയെന്നും അതിനെ എന്തെങ്കിലും നിയമപരമായ സഹായം തേടാന്‍ കഴിയുമോയെന്നും ചോദിച്ച് കുറിപ്പെഴുതിയത്. സഹോദരന്‍റെ കുറിപ്പ് സമൂഹ മാധ്യമത്തില്‍ വൈറലാവുകയും കുടുംബബന്ധങ്ങളെയും വിവാഹത്തെയും കുറിച്ച് വലിയൊരു ചര്‍ച്ചയ്ക്ക് തന്നെ തുടക്കം കുറിക്കുകയും ചെയ്തു.  സ്ത്രീധനം നിരസിച്ചതിന്‍റെ പേരില്‍ അവസാന നിമിഷം വിവാഹം വേണ്ടെന്ന് വച്ചുവെന്ന തലക്കെട്ടിലാണ് യുവാവ് റെഡ്ഡിറ്റില്‍ കുറിപ്പെഴുതിയത്. തങ്ങൾ ജീവിക്കുന്നത് ഒരു ചെറിയ നഗരത്തിലാണെന്നും ബന്ധുക്കൾ വഴി പരിചയമുള്ള കുടുംബത്തിലെ യുവാവുമായി തന്‍റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചെന്നും യുവാവ് എഴുതി. തങ്ങളുടെ നഗരത്തില്‍ രണ്ട് തരത്തിലാണ് വിവാഹങ്ങൾ നടക്കുന്നത്. 10 – 15 ലക്ഷം ചെലവ് വരുന്ന മട്ടന്‍ ബിരിയാണിയോട് കൂടിയ ആഢംബര വിവാഹങ്ങളാണ് ഒന്ന്. രണ്ടാമത്തേത് ലളിതമായ വൈകുന്നേരത്തെ ചായ വിവാഹങ്ങളാണ്. വൈകുന്നേരത്തെ ചായ വിവാഹമാണെങ്കില്‍ അവരുടെ അതിഥികളുടെ ഭക്ഷണത്തിന്‍റെ പണം അവർ തന്നെ നല്‍കാമെന്ന് ഏറ്റു. ഞങ്ങളുടെ അതിഥികളുടേത് ഞങ്ങളും. എന്നാല്‍, വിവാഹം അടുത്തുവരവേ, വിവാഹ വേദിയുടെയും ഭക്ഷണത്തിന്‍റെയും മുഴുവന്‍ തുകയും തങ്ങൾ തന്നെ കൊടുക്കണണെന്ന് വരന്‍റെ കുടുംബം വാശി പിടിച്ചെന്നും യുവാവ് എഴുതി.  Watch Video: ആർത്തവം; തമിഴ്നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് റൂമിന് പുറത്ത് ഇരുത്തി പരീക്ഷ എഴുതിച്ചു, വിഡിയോ Marriage cancelled at last minute due to “dowry” byu/Jizztin_gayji inLegalAdviceIndia Read More: സാരി ഉടുത്ത് ടെലിഫോണ്‍ നിർമ്മിക്കുന്ന ഇന്ത്യന്‍ സ്ത്രീകൾ; 1950 -ലെ ചിത്രം വൈറൽ തങ്ങൾ അത്രമാത്രം സമ്പന്നമായ ഒരു കുടുംബമല്ലെന്നും അത്രും വലിയൊരു തുക തങ്ങൾക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും വരന്‍റെ കുടുംബത്തെ അറിയിക്കേണ്ടിവന്നു. മെയ് മാസത്തിലാണ് വിവാഹം തീരുമാനിച്ചിരുന്നത്. പെട്ടെന്ന് ഇങ്ങനെ ഒരാവശ്യവുമായി വരന്‍റെ കുടുംബമെത്തിയപ്പോൾ തങ്ങൾക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും യുവാവ് എഴുതുന്നു. അതേസമയം ഭക്ഷണത്തിന്‍റെ പണം കൊടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിന് പിന്നാലെ വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി. ഇത് അറിഞ്ഞതിന് പിന്നാലെ അമ്മയും സഹോദരിയും കരച്ചിഷ തുടങ്ങി. അവരുടെ പൊങ്ങച്ചത്തിന് കൂട്ട് നില്‍ക്കാന്‍ കഴിയാത്തതിനാലാണ് അവര്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്. സഹോദരിയ്ക്കുണ്ടായ വിഷമത്തിന് കേസ് കൊടുക്കാന്‍ കഴിയുമോ? അതിന് പഞ്ചായത്തില്‍ പോണോ കോടതിയില്‍ പോണോ? യുവാവ് സമൂഹ മാധ്യമ ഉപയോക്താക്കളോട് ചോദിച്ചു.  ഒപ്പം പരമ്പരാഗത വിവാഹങ്ങളെ പോലെ തെളിവായി വരന്‍ നൽകിയ ഒരു മോതിരവും സാരിയും ഒപ്പം വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്ന് പറയുന്ന വരന്‍റെ ശബ്ദ സന്ദേശമുണ്ടെന്നും യുവാവ് എഴുതി. കുറിപ്പ് വൈറലായെങ്കിലും വിവാഹത്തില്‍ നിന്നുള്ള വരന്‍റെ പിന്മാറ്റം സ്ത്രീധന കേസില്‍ വരില്ലെന്ന് ചിലര്‍ യുവാവിനെ ഉപദേശിച്ചു. മറ്റ് ചിലര്‍ വിവാഹം കഴിഞ്ഞ് ഡൈവോഴ്സ് ആകുന്നതിലും ഏന്തുകൊണ്ടും നല്ലത് അത്തരം വിവാഹങ്ങൾ നടക്കാതിരിക്കുന്നതാണെന്നും കുറിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button