പ്രേക്ഷകരെ ചിരിപ്പിച്ച് ബ്രോമാൻസ്; നാലാമത്തെ ആഴ്ചയിലേക്ക് കുതിപ്പ്

സിറ്റുവേഷൻ കോമഡികൾ, പെർഫോമൻസുകൾ, ആക്ഷൻ ,ത്രില്ലർ എന്നിവയെല്ലാം കൊണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തി കൊണ്ടും ബ്രോമാൻസ് നാലാമത്തെ ആഴ്ചയും വിജയകുതിപ്പ് തുടരുകയാണ്. 100% ഫാമിലി എന്റർടൈനർ ആയ ഈ ചിത്രം കഴിഞ്ഞ മാസം 14ന് ആണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങി ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും തിയേറ്ററിൽ ഗംഭീരമായ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. മലയാളത്തിൽ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്തരത്തിലൊരു മുഴുനീള കോമഡി ചിത്രമെത്തുന്നതും പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങൾ വാരിക്കൂട്ടുന്നതും. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിരിയും, സസ്പെൻസും, പ്രണയവും സൗഹൃദവും, ആക്ഷനും നിറഞ ഒരടിപൊളി കളർ ചിത്രമാണ് ബ്രോമാൻസ്, ഗോവിന്ദ് വസന്തയുടെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തെ വേറെ ലെവലിലെത്തിക്കുന്നു കൂടാതെ ആദ്യാവസാനം വരെ ഒരു രീതിയിലും പ്രേക്ഷകനെ മടുപ്പിക്കുന്നില്ലെന്ന് മാത്രമല്ല, ആദ്യ പകുതിയും രണ്ടാം പകുതിയും അത്യധികം എൻഗേജിങ്ങുമാണ്. അർജ്ജുൻ അശോകൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു, മഹിമ നമ്പ്യാർ എന്നിവരുടെ അഭിനയം എടുത്തു പറയേണ്ടതാണ്. സംഗീത് പ്രതാപ് അർജ്ജുൻ അശോകൻ തുടങ്ങിയവർ അവസാനത്തെ 30 മിനുട്ട് ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ബേസിൽ മറച്ചുവച്ച ഹെയർ സ്റ്റൈൽ ഇതാണല്ലേ; ഈ വിഷു ‘മരണമാസ്സാ’ക്കാൻ ഇവർ എത്തുന്നു എഡിറ്റിംഗ് – ചമൻ ചാക്കോ, ക്യാമറ – അഖിൽ ജോർജ്, ആർട്ട് – നിമേഷ് എം താനൂർ, മേക്കപ്പ് – റോണേക്സ് സേവ്യർ, കോസ്‌റ്റ്യും – മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് – രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ – യെല്ലോ ടൂത്, വിതരണം – സെൻട്രൽ പിക്ചർസ്, പി.ആർ.ഓ – റിൻസി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
