Kerala
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബസുകൾ തടഞ്ഞുനിർത്തി പരിശോധന; 2 യാത്രക്കാർ പിടിയിൽ; കണ്ടെത്തിയത് എംഡിഎംഎ

കൊച്ചി: അങ്കമാലിയിൻ വൻ ലഹരിവേട്ട. 125 ഗ്രാം എംഡി എം എ യുമായി രണ്ട് പേർ ഡാൻസാഫ് ടീമിൻറെ പിടിയിലായി. ബെംഗളുരുവിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുകളിലാണ് പരിശോധന നടത്തിയത്. 2 ബസുകളിലെ രണ്ട് യാത്രക്കാരാണ് പിടിയിലായത്. ഒരാളുടെ കൈവശം 95 ഗ്രാം എംഡിഎംഎയും മറ്റൊരാളുടെ കൈവശം 30 ഗ്രാം എംഡിഎംഎയുമായിരുന്നു ഉണ്ടായിരുന്നത്. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബസുകൾ തടഞ്ഞുനിർത്തിയാണ് പരിശോധന നടത്തിയത്.
