BusinessInformationNational

ക്യൂആര്‍ കോഡ് ഇല്ലാത്ത പാന്‍ കാര്‍ഡുകാര്‍ക്ക് പണി കിട്ടുമോ? പുതിയ മാറ്റങ്ങള്‍ അറിയാം

ബിസിനസ് ലോകത്തെ ചര്‍ച്ചകളില്‍ ഇപ്പോഴും നില്‍ക്കുന്നുണ്ട് പാന്‍ 2.0 യുടെ ഫീച്ചറുകള്‍. ക്യൂ ആര്‍ കോഡ് വച്ച് നവീകരണം നടത്തിയ പുത്തന്‍ പാന്‍ കാര്‍ഡ് നിലവില്‍ വരുന്നതോടെ പഴയ കാര്‍ഡ് അസാധുവാകുമോ എന്നത് പലര്‍ക്കും ഇപ്പോഴുമുള്ള സംശയമാണ്. എന്നാല്‍ ഇല്ല എന്ന് തന്നെയാണ് ഇതിനുത്തരം. നിലവില്‍ പഴയ പാന്‍കാര്‍ഡ് ഉള്ളവര്‍ക്ക് 2.0 ലഭിക്കാനായി പുതുതായി അപേക്ഷിക്കേണ്ടതില്ല.  എല്ലാ വാണിജ്യ സംബന്ധമായ കൈമാറ്റങ്ങള്‍ക്കുമുള്ള ഒരു ‘പൊതു ഐഡന്റിഫയര്‍’ ആയിട്ടാണ് പാന്‍ 2.0 അവതരിപ്പിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ടാക്‌സ് ഡിഡക്ഷന്‍ ആന്‍ഡ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍ (TAN) ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. നികുതിദായകരുടെ രജിസ്‌ട്രേഷന്‍ സേവനങ്ങളുടെ ബിസിനസ് പ്രക്രിയകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള ആദായനികുതി വകുപ്പിന്റെ (ഐടിഡി) ഇ-ഗവേണന്‍സ് പ്രോജക്റ്റാണ് ഇത്. 2017- 2018 മുതല്‍ ഇറക്കിയ പാന്‍ കാര്‍ഡില്‍ ക്യൂ ആര്‍ കോഡ് നല്ഡകിയിരുന്നുവെങ്കിലും, നവീകരണത്തില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ക്യൂആര്‍ കോഡില്‍ ഉപയോക്താവിന്റെ ഫോട്ടോ, ഒപ്പ്, പേര്, പിതാവിന്റെ പേര്/ അമ്മയുടെ പേര്, ജനനത്തീയതി എന്നിവ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടാകും. പഴയ പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ക്യുആര്‍ കോഡുള്ള പുതിയ കാര്‍ഡിന് അപേക്ഷിക്കാനും അവസരമുണ്ടാകുമെന്നു സിബിഡിടി വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, നിലവില്‍ പഴയ പാന്‍ കാര്‍ഡുള്ളവര്‍ക്ക് ഇടപാടുകള്‍ തടസപ്പെടില്ലെന്ന് സാരം. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button