crime

വ്യാജരേഖ ചമച്ച് പണം തട്ടി; ജ്വല്ലറിയുടെ സെയില്‍സ് ഏജന്റ് അറസ്റ്റില്‍

വ്യാജരേഖ ചമച്ച് പണം തട്ടിയ കേസില്‍ പ്രമുഖ ജ്വല്ലറിയുടെ സെയില്‍സ് ഏജന്റ് ആയിരുന്ന മലയാളി മുംബൈയില്‍ അറസ്റ്റില്‍. തൃശ്ശൂര്‍ കൊടകര സ്വദേശിയും നവി മുംബൈയിലെ താമസക്കാരനുമായ ബാലമുരളി മേനോനെയാണ് വാശി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജ്വല്ലറിയുടെ ഐഡന്റിറ്റി കാര്‍ഡുകളും അഡ്വാന്‍സ് ബില്ലുകളും വ്യാജമായി നിര്‍മ്മിച്ച് 15 ലക്ഷത്തോളം രൂപ ഉപഭോക്താക്കളില്‍ നിന്നും തട്ടിയെടുത്തെന്നാണ് പരാതി.

മറ്റ് പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉണ്ട്. വ്യാജരേഖകള്‍ നിര്‍മ്മിക്കാന്‍ ആരുടെയെങ്കിലും സഹായങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുമായി വ്യാജരേഖകള്‍ നിര്‍മിച്ച സ്ഥലങ്ങളില്‍ പോയി തെളിവെടുപ്പ് നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button