
ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള നടത്തിയ റിജോ ആൻ്റണി ആഢംബരജീവിതം നയിക്കുന്നയാളാണെന്ന് പൊലീസ്.
റിജോ ആൻ്റണിയുടെ ഭാര്യ വിദേശത്താണ്.
നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂർത്തടിച്ചു കളയുകയായിരുന്നു റിജോ.
ഭാര്യ വരുന്ന സമയമായപ്പോൾ കൊള്ള ചെയ്ത് കടം വീട്ടാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
രാത്രിയോടെയാണ് പ്രതിയെ സ്വന്തം വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
മോഷണം നടത്താൻ പ്രതി ഉപയോഗിച്ചത് സ്വന്തം ബൈക്ക് ആണ്.
ഇതിന് വ്യാജ നമ്പറാണ് ഉണ്ടായിരുന്നത്.
അതേസമയം, പ്രതിയെ പിടികൂടാൻ
നിർണായകമായത് സിസിടിവിയും ഫോൺ കോളുമാണ്.
പ്രതികുറ്റസമ്മതം നടത്തിയതായി റൂറൽ എസ്പി കൃഷ്ണകുമാർ പറഞ്ഞു.
ചില കാര്യങ്ങളിൽ പ്രതിയുടെ മൊഴിയിൽ വൈരുധ്യമുണ്ട്.
ഇക്കാര്യങ്ങൾ പരിശോധിക്കാൻ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
റിജോ ആൻ്റണിയുടെ കയ്യിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു.
ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി.
വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
