Business

ജിംനി ലുക്കിൽ വില കുറഞ്ഞ ജി-വാഗൺ! ജനപ്രിയ കാറിന്‍റെ കുഞ്ഞൻ പതിപ്പുമായി മെഴ്‌സിഡസ് ബെൻസ്!

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കായ മെഴ്‌സിഡസ് ബെൻസിന്‍റെ വിശാലമായ ഉൽപ്പന്ന നിരയിൽ നിന്നുള്ള ഐക്കണിക് ആഡംബര എസ്‌യുവികളിൽ ഒന്നാണ് മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് . മേബാക്ക് ജി650 ലാൻഡൗലെ, 4×4 സ്‌ക്വയേഡ്, ബോങ്കേഴ്‌സ് 6×6 എന്നിവ പോലുള്ള ജി-ക്ലാസിന്റെ പ്രത്യേക പതിപ്പുകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും ഈ വാഹന നിരയിൽ സ്ഥിരമായ ഡെറിവേറ്റീവുകളൊന്നും ചേർത്തിട്ടില്ല. ഇപ്പോൾ, എസ്‌യുവിക്ക് പകരം ചെറുതും വിലകുറഞ്ഞതുമായ ഒരു ബദൽ മെഴ്‌സിഡസ്-ബെൻസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോ‍ട്ടുകൾ.  മെഴ്‌സിഡസ് ബെൻസ് പുതിയ ജി-ക്ലാസിന്റെ ടീസർ പുറത്തിറക്കി. അത് ബ്രാൻഡിൽ നിന്നുള്ള ഒരു ബേബി ജി വാഗൺ ആയിരിക്കും. ഏറ്റവും പുതിയ ടീസർ ചിത്രം സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ജൂനിയർ ജി-ക്ലാസ് മാരുതി സുസുക്കി ജിംനിയോട് സാമ്യമുള്ള ഒരു രൂപരേഖയോടെയാണ് വരുന്നത് എന്നാണ് . “ജി” എന്ന അക്ഷരത്തോടുകൂടിയ ഒരു പുതിയ ടീസർ ഇമേജ് താഴെ പൂർണ്ണമായും മറച്ച ഒരു ബോക്‌സി എസ്‌യുവിയുമായി ദൃശ്യമാകുന്നു. പുതിയ ചെറിയ ജി-ക്ലാസ് തങ്ങളുടെ എക്കാലത്തെയും വലിയ ഉൽപ്പന്ന ലോഞ്ചിന്റെ ഒരു പ്രധാന ഭാഗമാകുമെന്ന് കമ്പനി സൂചന നൽകി. ഐതിഹാസിക ജി-ക്ലാസ് കുടുംബത്തെ പുതിയ ചെറിയ പതിപ്പിലൂടെ വികസിപ്പിക്കുമെന്ന് കമ്പനി പ്രസ്‍താവിച്ചു. മെഴ്‌സിഡസ് ബെൻസ് ഇതിനെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഉൽപ്പന്ന ലോഞ്ച് കാമ്പെയിൻ എന്ന് വിളിക്കുന്നു. ഐതിഹാസിക ജി-ക്ലാസ് കുടുംബത്തെ പുതിയ ചെറിയ പതിപ്പിലൂടെ വികസിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിക്കുന്നു.  2023 സെപ്റ്റംബറിൽ നടന്ന ഐഎഎ മ്യൂണിക്ക് ഷോയിൽ മെഴ്‌സിഡസ്-ബെൻസ് ഒരു പുതിയ എസ്‌യുവിയുടെ ഡിസൈൻ സ്കെച്ച് പുറത്തിറക്കിയിരുന്നു. കമ്പനിയുടെ സിഇഒ ഒല കല്ലേനിയസ് പുതിയ എസ്‌യുവിയെ “ലിറ്റിൽ ജി” എന്നാണ് വിളിക്കുന്നത്. മൂന്ന്, അഞ്ച് ഡോർ പതിപ്പുകളിൽ കുഞ്ഞൻ ജി-ക്ലാസ് അവതരിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ജി-ക്ലാസ് എസ്‌യുവിയെക്കുറിച്ചുള്ള വിശദാംശങ്ങൾ മെഴ്‌സിഡസ്-ബെൻസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലിറ്റിൽ ജി ക്ലാസ് അതിന്റെ ഹാർഡ്‌വെയറും ബോഡി-ഓൺ-ഫ്രെയിം ഷാസിയും യഥാർത്ഥ എസ്‌യുവിയുമായി പങ്കിടുമോ അതോ മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണോ എന്നതിനെക്കുറിച്ച് ഇപ്പോൾ വിവരങ്ങളൊന്നും ഇല്ല. പുതിയ എസ്‌യുവി ലാഡർ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും യഥാർത്ഥ ഓഫ്-റോഡ് ക്രെഡൻഷ്യലുകൾ ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.   2025 മാർച്ചിൽ പുറത്തിറക്കുന്ന അടുത്ത തലമുറ സിഎൽഎയുമായി പുതിയ ചെറിയ ജി-ക്ലാസിന് അതിന്റെ എഞ്ചിൻ ഭാഗങ്ങൾ പങ്കിടമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഇത് സൂചിപ്പിക്കുന്നത് ഈ എസ്‌യുവി വലിയ ജി-ക്ലാസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കില്ല എന്നാണ്. ഇലക്ട്രിക് യൂണിറ്റ് ഉൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ എസ്‌യുവി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണത്തോടുകൂടിയ പുതിയ 1.5 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനും എസ്‌യുവിക്ക് ലഭിച്ചേക്കാം.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button