Business

തുച്ഛവിലയും 26 കിമീ മൈലേജും! സ്കോർപിയോയുടെ സ്വപ്‍നം തകർത്തെറിഞ്ഞ് ഈ 7 മാരുതി സീറ്റർ, നമ്പർ-1 ആയി എർട്ടിഗ

2024ൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടിക പലരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഒരു വശത്ത്, മാരുതി സുസുക്കിയുടെ 40 വർഷത്തെ ആധിപത്യം അവസാനിച്ചു. മറുവശത്ത്, ഹാച്ച്ബാക്ക് സെഗ്‌മെൻ്റിലും എസ്‌യുവികളുടെ ആധിപത്യം പ്രകടമാണ്. ആദ്യമായി ഈ പട്ടികയിൽ അഞ്ച് എസ്‌യുവികളും മൂന്ന് ഹാച്ച്ബാക്കുകളും ഒരു എംപിവിയും ഒരു സെഡാനും ഉൾപ്പെടുന്നു. നാല് സീറ്റുള്ള രണ്ട് മോഡലുകളും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. ഇതിൽ മാരുതി സുസുക്കിയുടെ എർട്ടിഗ അതിൻ്റെ വിൽപ്പന ഡാറ്റ കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 7-സീറ്റർ എന്നതിന് പുറമേ, ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തും എർട്ടിഗയുണ്ട്. കഴിഞ്ഞ വർഷം എർട്ടിഗയുടെ ഡിമാൻഡ് എത്ര ഉയർന്നതാണെന്ന് ഇത് കാണിക്കുന്നു. നമുക്ക് വിൽപ്പന കണക്കുകൾ നോക്കാം. 2024-ലെ മികച്ച 10 കാർ വിൽപ്പന കണക്കുകൾ – റാങ്ക്, മോഡൽ, യൂണിറ്റ് , സീറ്റുകൾ എന്ന ക്രമത്തിൽ 1ടാറ്റ പഞ്ച്-2,02,031- 5-സീറ്റർ 2മാരുതി സുസുക്കി വാഗൺആർ-1,90,855- 5-സീറ്റർ 3മാരുതി സുസുക്കി എർട്ടിഗ-1,90,091-7-സീറ്റർ 4മാരുതി സുസുക്കി ബ്രെസ-1,88,160-5-സീറ്റർ 5ഹ്യുണ്ടായ് ക്രെറ്റ-1,86,919-5-സീറ്റർ 6മാരുതി സുസുക്കി സ്വിഫ്റ്റ്-1,72,808-5-സീറ്റർ 7മാരുതി സുസുക്കി ബലേനോ-1,72,094-5-സീറ്റർ 8മാരുതി സുസുക്കി ഡിസയർ-1,67,988-5-സീറ്റർ 9മഹീന്ദ്ര സ്കോർപിയോ-1,66,364-7-സീറ്റർ 10ടാറ്റ നെക്സോൺ-1,61,611-5-സീറ്റർ  7 സീറ്റർ കാറുകളുടെ ഡിമാൻഡിനെക്കുറിച്ച് പിരിശോധിക്കുകയാണെങ്കിൽ, 2024 ൽ 1,90,091 യൂണിറ്റ് മാരുതി സുസുക്കി എർട്ടിഗ വിറ്റു. അതേസമയം, ഈ കാലയളവിൽ 1,66,364 യൂണിറ്റ് മഹീന്ദ്ര സ്കോർപിയോ വിറ്റു. അതായത് രണ്ടും തമ്മിൽ 23,727 യൂണിറ്റുകളുടെ വ്യത്യാസം ഉണ്ടായിരുന്നു. ബ്രെസ, സ്വിഫ്റ്റ്, ബലേനോ, ഡിസയർ തുടങ്ങിയ മോഡലുകളേക്കാൾ ആളുകൾ എർട്ടിഗയെ ഇഷ്ടപ്പെട്ടു എന്നതാണ് എർട്ടിഗയുടെ ഡിമാൻഡിലെ പ്രത്യേകത. മാരുതി എർട്ടിഗയുടെ ഫീച്ചറുകൾ ഈ എംപിവിക്ക് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, ഇത് 103 പിഎസും 137 എൻഎമ്മും സൃഷ്ടിക്കാൻ പ്രാപ്തമാണ്. ഇതിൽ നിങ്ങൾക്ക് CNG ഓപ്ഷനും ലഭിക്കും. ഇതിൻ്റെ പെട്രോൾ മോഡൽ ലിറ്ററിന് 20.51 കിലോമീറ്റർ മൈലേജ് നൽകുന്നു. അതേസമയം, CNG വേരിയൻ്റിൻ്റെ മൈലേജ് 26.11 km/kg ആണ്. പാഡിൽ ഷിഫ്റ്ററുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, ഓട്ടോ എയർ കണ്ടീഷൻ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ കാണാം. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റിന് പകരം 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് എർട്ടിഗയ്ക്ക് ലഭിക്കുന്നത്. വോയ്‌സ് കമാൻഡും കണക്‌റ്റഡ് കാർ സാങ്കേതികവിദ്യയും പിന്തുണയ്‌ക്കുന്ന സുസുക്കിയുടെ സ്മാർട്ട്‌പ്ലേ പ്രോ സാങ്കേതികവിദ്യ ഇതിലുണ്ട്. കണക്റ്റഡ് കാർ ഫീച്ചറുകളിൽ വെഹിക്കിൾ ട്രാക്കിംഗ്, ടൗ എവേ അലേർട്ടും ട്രാക്കിംഗും, ജിയോ-ഫെൻസിംഗ്, ഓവർ-സ്പീഡിംഗ് അലേർട്ട്, റിമോട്ട് ഫംഗ്ഷൻ എന്നിവ ഉൾപ്പെടുന്നു. 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയാണ് ഇതിനുള്ളത്. 8.69 ലക്ഷം രൂപയാണ് എർട്ടിഗയുടെ പ്രാരംഭ എക്‌സ് ഷോറൂം വില. അതേ സമയം, പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളിൽ ഇത് വാങ്ങാം. ഇന്ത്യയിൽ, മാരുതി XL6, കിയ കാർൻസ്, മഹീന്ദ്ര മരാസോ, ടൊയോട്ട റൂമിയൺ, ടൊയോട്ട ഇന്നോവ, റെനോ ട്രൈബർ തുടങ്ങിയ മോഡലുകളോടാണ് ഇത് മത്സരിക്കുന്നത്. മാത്രമല്ല, 7 സീറ്റർ വിഭാഗത്തിൽ മാരുതി സുസുക്കി എർട്ടിഗ മഹീന്ദ്രയുടെ സ്കോർപിയോ, ബൊലേറോ തുടങ്ങിയ മോഡലുകൾക്ക് കടുത്ത വെല്ലുവിളിയും ഉയർത്തുന്നു.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button