CrimeKerala

ഇരുമ്പ് പൈപ്പുമായെത്തി ഭീഷണി മുഴക്കി പ്രതി റിതു, ദൃശ്യങ്ങൾ പുറത്ത്, 3 പേരുടെ അരുംകൊലയിൽ ഞെട്ടി ചേന്ദമം​ഗലം

എറണാകുളം: എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി റിതു ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. വേണു, ഉഷ, വിനീഷ എന്നിവരാണ് മരിച്ചത്. വിനീഷയുടെ ഭർത്താവ് ജിതിൽ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പ്രതി റിതു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിതു റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളാണ്. അരുംകൊലക്ക് മുമ്പ് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അതിക്രൂരമായ ആക്രമണമാണ് നടന്നതെന്നും പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്നും റൂറൽ എസ്പി വൈഭവ് സക്സേന പറഞ്ഞു. ബാം​ഗ്ലൂരിൽ ജോലി ചെയ്തിരുന്ന ആളാണ് റിതു. ഇയാൾക്കെതിരെ മൂന്നിടങ്ങളിൽ കേസുണ്ടെന്ന് എസ്പി വ്യക്തമാക്കി. പ്രദേശവാസികൾക്കെല്ലാം ശല്യമുണ്ടാക്കുന്ന രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റം. പ്രതി റിതുവിനെതിരെ സ്ത്രീകളെ ശല്യം ചെയ്തത് അടക്കം കേസുകളുണ്ട്. മോഷണക്കേസുമുണ്ട്. സംഭവസമയത്ത് ലഹരി ഉപയോ​ഗിച്ചിരുന്നോ എന്ന് പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി. വീട്ടിലുണ്ടായിരുന്ന 4 പേരെയും പ്രതി അതിക്രൂരമായി ആക്രമിച്ചു. വീടിന്റെ ഡൈനിം​ഗ് ഹാളിലാണ് ഇവർ പരിക്കേറ്റ് കിടന്നിരുന്നത്. പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും 3 പേരും മരിച്ചു. ​ഗുരുതരമായി പരിക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  തുടര്‍നടപടികള്‍ പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button