Spot lightWorld

3,500 കോടി ലിറ്റര്‍ ബിയര്‍ കുടിച്ചു തീർത്ത് ചൈന; മദ്യ വിപണി കുതിക്കുന്നു

ചൈനയില്‍ ബിയര്‍ ഡിമാന്‍റ് ഉയരുന്നു. അടുത്ത ഒരു പതിറ്റാണ്ടില്‍ ചൈനയിലെ വാര്‍ഷിക ബിയര്‍ ഉപഭോഗം 1.30 ശതമാനം വച്ച് വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 2024 മുതല്‍ 2035 വരെ ഈ വര്‍ധന തുടരും. 2035 അവസാനം ആകുമ്പോഴേക്കും ബിയര്‍ വില്‍പന 41 ബില്യണ്‍ ലിറ്ററായി ഉയരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഇത് 35 ബില്യണ്‍ ലിറ്ററായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ചൈനയില്‍ ബിയര്‍ വില്‍പന താഴേക്കാണ്. 2013ല്‍ 50 ബില്യണ്‍ ലിറ്റര്‍ ആയിരുന്നു ചൈനയിലെ ബിയര്‍ ഉപഭോഗം. എന്നാല്‍ 2014 മുതല്‍ 2024 വരെ ബിയര്‍ ഉപഭോഗത്തില്‍ കാര്യമായ കുറവുണ്ടായി. അടുത്ത പത്ത് വര്ഷം കൊണ്ട് ഉപഭോഗം പഴയ ഉയര്‍ച്ചയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടല്‍. ബിയറിന്‍റെ വിലയിലും മുന്നേറ്റമുണ്ടാകുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ശരാശരി വാര്‍ഷിക വില വര്‍ധന 2.8 ശതമാനമായിരിക്കും. 2035 ആകുമ്പോഴേക്കും ചൈനയിലെ ആകെ ബിയര്‍ വിപണി മൂല്യം 33.3 ബില്യണ്‍ ഡോളറായിരിക്കും. ചൈനയിലേക്ക് ബിയര്‍ ഒഴുക്കുന്നത് ഈ രാജ്യങ്ങള്‍  2024-ല്‍, ജര്‍മ്മനി (136 ദശലക്ഷം ലിറ്റര്‍) ബിയറാണ് ചൈനയിലേക്ക് കയറ്റി അയച്ചത്. ചൈനയുടെ മൊത്തം ഇറക്കുമതിയുടെ 34% വിഹിതവും ജര്‍മനിയുടെ സംഭാവനയാണ്. നെതര്‍ലന്‍ഡ്സ് (62 ദശലക്ഷം ലിറ്റര്‍) ആണ് രണ്ടാം സ്ഥാനത്ത്. മൊത്തം ഇറക്കുമതിയുടെ കാര്യത്തില്‍ റഷ്യ (27 ദശലക്ഷം ലിറ്റര്‍) മൂന്നാം സ്ഥാനത്താണ്, 6.6% വിഹിതം. 2013 മുതല്‍ 2024 വരെ, ജര്‍മ്മനിയില്‍ നിന്നുള്ള ഇറക്കുമതിയുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 1.9% ആയിരുന്നു.  കയറ്റുമതിയും പൊടിപൊടിക്കുന്നു തുടര്‍ച്ചയായ നാലാം വര്‍ഷവും ചൈന വിദേശത്തേക്ക് ബിയര്‍ കയറ്റുമതിയില്‍ വളര്‍ച്ച രേഖപ്പെടുത്തി, 2024 ല്‍ ഇത് 7.1% വര്‍ദ്ധിച്ച് 665 മില്യണ്‍ ലിറ്ററായി. കയറ്റുമതി 2024 ല്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി, വരും വര്‍ഷങ്ങളില്‍ വളര്‍ച്ച തുടരാന്‍ സാധ്യതയുണ്ട്. മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍, ബിയര്‍ കയറ്റുമതി 2024 ല്‍ 466 മില്യണ്‍ ഡോളറായി  ഉയര്‍ന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button