Business

അക്കൗണ്ട് അവസാനിപ്പിക്കുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എളുപ്പമാകില്ല

ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഇല്ലാത്തവർ ഇന്ന് കുറവാണ്. കാരണം പല ആനുകൂല്യങ്ങൾ ഉൾപ്പടെ എല്ലാം ഇന്ന് ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തുന്നത്. മാത്രമല്ല ഡിജിറ്റൽ ബാങ്കിങ് എത്തിയതോടെ ബാങ്ക് അക്കൗണ്ട് തുറക്കുന്നത് വളരെ എളുപ്പമാണ്. അതുപോലെതന്നെയാണ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതും വളരെ എളുപ്പമാണ്. എന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിൽ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ബുദ്ധിമുട്ടിയേക്കും. ബാങ്ക് അക്കൗണ്ട് അവസാനിപ്പിക്കുമ്പോൾ മനസ്സിൽ വെക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ് ഇടപാടുകൾ പൂർത്തിയാക്കുക  ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുൻപ് എന്തെങ്കിലും ഇടപാട് പൂർത്തിയാക്കാൻ ഉണ്ടെങ്കിൽ അത് കഴിയുന്നത് വരെ കാത്തിരിക്കണം . ഉദാഹരണത്തിന്, അക്കൗണ്ടിൽ എന്തെങ്കിലും ഇടപാട് കുടിശ്ശികയുണ്ടെങ്കിൽ, അത് അവസാനിക്കുന്നത് വരെ നിങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയില്ല.

2 ബാലൻസ്:  അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമെന്ന് ബാങ്കുകൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ കുറവ് വന്നാൽ പിഴ ഈടാക്കിയേക്കാം. നെഗറ്റീവ് ബാലൻസ് ആയിരുന്നാൽ നിങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കില്ല

3 ക്ലോസിംഗ് ചാർജുകൾ  പല ബാങ്കുകളും ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി ക്ലോസിങ് ചാര്ജുകള് ഈടാക്കാറുണ്ട്. വ്യത്യസ്ത ബാങ്കുകൾക്കനുസരിച്ച് ഈ ചാർജ് വ്യത്യാസപ്പെടാം.

4 പ്രതിമാസ പേയ്‌മെന്റ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഏതെങ്കിലും  പ്രതിമാസ പേയ്‌മെന്റ് മാൻഡേറ്റ് സജീവമാണെങ്കിൽ, നിങ്ങൾ ആദ്യം അത് നിർജ്ജീവമാക്കേണ്ടതുണ്ട്.

  5 ലോക്കർ സംവിധാനങ്ങൾ ബാങ്ക് ലോക്കർ സംവിധാനങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുൻപ് ലോക്കറിലുള്ളവ മാറ്റേണ്ടതാണ്. 

6 സ്റ്റേറ്റ്‌മെന്റ് ഡൗൺലോഡ് ചെയ്യുക അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ എല്ലാ രേഖകളും ഡൗൺലോഡ് ചെയ്യണം, കാരണം, ഒരു അക്കൗണ്ട് അടച്ചുകഴിഞ്ഞാൽ, അത് വീണ്ടും ആക്സസ് ചെയ്യാൻ കഴിയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button