ഇവർ മരിച്ചാൽ കുഞ്ഞ് ഭാരമാകില്ലേന്ന് വരെ കമന്റുകൾ’; വിമർശനങ്ങളെ കുറിച്ച് ആര്യ പാർവതി

നര്‍ത്തകിയും അഭിനേത്രിയുമായ ആര്യ പാര്‍വതി സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങൾ പങ്കിടാറുണ്ട്. ഒറ്റക്കുട്ടിയായി വളര്‍ന്നതിന്റെ സങ്കടം മാറിയത് തന്റെ കുഞ്ഞനുജത്തി പാലു വന്നതോടെയാണെന്നും ആര്യ മുൻപ് പറഞ്ഞിരുന്നു. ആര്യക്ക് 24 വയസുള്ളപ്പോളാണ് അനുജത്തി ജനിക്കുന്നത്. ആര്യയുടെ അമ്മയ്ക്ക് അന്ന് 46 വയസായിരുന്നു. ആദ്യ പാർവതി എന്നാണ് പാലുവിന്റെ യഥാർത്ഥ പേര്. പാലുവിന്റെയും കുടുംബത്തിന്റെയുമൊക്കെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മൂവി വേൾഡ് മീഡിയക്ക് ആര്യ നൽകിയ പുതിയ അഭിമുഖവും ഏറെ ശ്രദ്ധ നേടുകയാണ്. ബാംഗ്ലൂരിൽ പഠിക്കുകയായിരുന്ന ആര്യ അമ്മ ഗർഭിണിയാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. ആദ്യത്തെ ഏഴു മാസത്തോളം അമ്മയും അച്ഛനും തന്നോട് ഇക്കാര്യം മറച്ചുവെച്ചെന്നും ആര്യ പറഞ്ഞു. ”അതിൽ ആദ്യത്തെ അഞ്ചു മാസം അവരും അറിഞ്ഞിരുന്നില്ല. മെനോപോസ് ആയെന്നാണ് വിചാരിച്ചിരുന്നത്. അച്ഛനും അമ്മയും അറിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് എന്നോട് പറയുന്നത്”, ആര്യ കൂട്ടിച്ചേർത്തു. പാലുവിനെ കാണാത്ത സമയങ്ങളിൽ അവളെ ഒരുപാട് മിസ് ചെയ്യുമെന്നും ഒരു സ്പർശനത്തിന്റെ മൂല്യം പോലും താൻ തിരിച്ചറിഞ്ഞത് അവൾ വന്നതിനു ശേഷമാണെന്നും ആര്യ പറഞ്ഞു. അമ്മയെപ്പോലെ തന്നെയാണ് പാലു എന്നതാണ് ആകെയുള്ള വിഷമമെന്നും ആര്യ തമാശരൂപേണ പറഞ്ഞു. കുടിച്ചത് ഉപ്പിട്ട 10 ലിറ്റർ വെള്ളം, കുറച്ചത് 23 കിലോ, ഉണ്ണി ബ്രോയെ സമ്മതിക്കണം: ആന്റണി വര്‍ഗീസ് ഒരു വിഭാഗം ഇവർക്കൊപ്പം നിൽക്കുന്നുണ്ടെങ്കിലും ഇപ്പോളും വലിയ രീതിയിലുള്ള സൈബർ ആക്രമണം താനും അമ്മയും നേരിട്ടിട്ടുണ്ടെന്ന് ആര്യ പറയുന്നു. ”ഇപ്പോഴും എന്റെയും പാലുവിന്റെയും വീഡിയോയ്ക്ക് താഴെ ചിലർ മോശം കമന്റുകളൊക്കെ ഇടാറുണ്ട്. കിളവിക്ക് വർഷങ്ങൾക്കുശേഷം കുഞ്ഞുണ്ടായി. ഇനി ഇവർ മരിച്ച് പോയി കഴിഞ്ഞാൽ ഈ പെണ്ണിന് ഈ കുഞ്ഞ് ഭാരമല്ലേ?. ആര്യ കല്യാണം കഴിച്ച് പോയി കഴിഞ്ഞാൽ ഈ കുഞ്ഞ് അനാഥയാവില്ലേ? എന്നിങ്ങനെയൊക്കെ ഇപ്പോഴും കമന്റിടുന്നവരുണ്ട് ”, ആര്യ കൂട്ടിച്ചേർത്തു.
