Crime
കമ്മീഷണർ ഓഫീസ് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജൻ പൊലീസ് കസ്റ്റഡിയിൽ

തൃശൂർ: കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരിലെ കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജൻ തെലുങ്കാനയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കമ്മീഷണർ ഓഫീസ് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കൂട്ടാളിയെ കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാനായിരുന്നു തീക്കാറ്റ് സാജൻ പൊലീസ് ഭീഷണി മുഴക്കിയത്. ഇയാൾ മോഷണക്കേസിലും പ്രതിയാണ്.
