
കണ്ണൂര്‍ ഉളിക്കലില്‍ യുവതിക്ക് ഭർതൃവീട്ടിൽ ക്രൂര മർദനം നേരിട്ടതായി പരാതി. സംഭവത്തില്‍ വയത്തൂര്‍ സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരേ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ യുവതി നിലവിൽ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
യുവതി ജോലിക്ക് പോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. ഭര്‍ത്താവ് അഖിലും ഭര്‍തൃമാതാവ് അജിതയും യുവതിയെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മൂന്നുദിവസം മര്‍ദിച്ചെന്ന് പരാതിയിൽ പറയുന്നു. കഴുത്തില്‍ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.
