
കൊച്ചി : കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യും. 60 കോടിയുടെ തട്ടിപ്പ് കേസിലാണ് പുതുച്ചേരി പൊലീസിന്റെ നീക്കം. വിരമിച്ച സർക്കാർ ജീവനക്കാരൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. 2022ൽ കമ്പനിയുടെ ഉദ്ഘാടനത്തിൽ നടി തമന്ന അതിഥി ആയിരുന്നു. പ്രചാരണ പരിപാടികളിൽ കാജൽ അഗർവാളും പങ്കെടുത്തിരുന്നു. ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് പുറമെ കമ്പനിയുമായി നടിമാർക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കേസിൽ നേരത്തെ രണ്ട് പേർ അറസ്റ്റിലായിരുന്നു. പ്രതികൾ കേരളത്തിൽ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം.
