Health Tips
നോമ്പ് കാലത്ത് പ്രത്യേകിച്ച് ഉപയോഗിക്കുന്നവയാണ് ഈന്തപഴം. നമുക്ക് അതിന്റെ ഗുണങ്ങൾ ഒന്നു നോക്കാം…

ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളെല്ലാം എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നതാണ്. കോപ്പര്‍, മഗ്നീഷ്യം, സെലേനിയം, മാംഗനീസ് എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ് .കാല്‍സ്യം സമ്പുഷ്ടമാണ് ഇത്. എല്ലിന്റെയും പല്ലിന്റെയും ബലത്തിന് ഏറെ നല്ലതാണ്
കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇതുണ്ടെങ്കില്‍ ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത് ഇത്തരം രോഗാവസ്ഥകള്‍ തടഞ്ഞു നിര്‍ത്താനുള്ള രോഗപ്രതിരോധ ശേഷി നല്‍കും.
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിതമാക്കി വയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സാധിക്കും.
ചർമത്തിലെ മെലാനിൻ ഉൽപ്പാദനത്തെ നിയന്ത്രിച്ചു നിർത്താനും ആന്റി-ഏജിംഗ് ഗുണങ്ങൾ നൽകാനുമെല്ലാം ഈന്തപ്പഴം നിങ്ങളെ സഹായിക്കും.
