Kerala

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; അ​ന​ന്തു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു

നി​ല​മ്പൂ​ർ: കാ​ട്ടു​പ​ന്നി​ക്ക് വെ​ച്ച കെ​ണി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വ​ഴി​ക്ക​ട​വ് വെ​ള്ള​ക്ക​ട്ട ആ​മാ​ട​ൻ സു​രേ​ഷി​ന്‍റെ മ​ക​ൻ അ​ന​ന്തു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി സി. ​അ​ല​വി അ​ന​ന്തു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. കേ​സി​ൽ വ​ഴി​ക്ക​ട​വ് പൊ​ലീ​സ് പ്ര​തി വ​ഴി​ക്ക​ട​വ് പു​ത്ത​രി​പ്പാ​ടം ന​മ്പ‍്യാ​ട​ൻ വി​നീ​ഷി​നെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കെ.​എ​സ്.​ഇ.​ബി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ ഉ​ട​ൻ വൈ​ദ‍്യു​തി മോ​ഷ​ണ​ത്തി​നും പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ക്കും.തു​ട​ര​ന്വേ​ഷ​ണ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തു​ന്ന​ത്.എ​ന്നാ​ൽ, കേ​സ് ഫ​യ​ലു​ക​ൾ ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ലോ​ക്ക​ൽ പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം അ​ടു​ത്ത ദി​വ​സം ഫ​യ​ലു​ക​ൾ ഏ​റ്റു​വാ​ങ്ങും. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങും. ഇ​തു​വ​രെ ഒ​രു പ്ര​തി മാ​ത്ര​മാ​ണു​ള്ള​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റ​ക്ക് മ​റ്റ് കു​റ്റ​കൃ​ത‍്യ​ങ്ങ​ൾ​ കൂ​ടി ചു​മ​ത്ത​പ്പെ​ടും. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ദാ​രു​ണ​സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​ന് സ​മീ​പം ച​ട്ടി​പ്പാ​റ ചോ​ല​യി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടാ​ൻ സ്ഥാ​പി​ച്ച കെ​ണി​യി​ൽ​നി​ന്ന് പ​ത്താം ക്ലാ​സ് വി​ദ‍്യാ​ർ​ഥി അ​ന​ന്തു ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് കൂ​ടി ഷോ​ക്കേ​റ്റു. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button