Spot lightWorld

‘ഒരു നായയ്ക്ക് വേണ്ടി തരംതാഴ്ത്തി’; ബുക്ക് ചെയ്ത വിമാന സീറ്റിൽ ഇരിക്കാനെത്തിയപ്പോൾ കണ്ടത് നായയെ, കുറിപ്പ് വൈറൽ

പൊതു ഗതാഗത സംവിധാനങ്ങളിലെല്ലാം ചില സീറ്റുകള്‍ ചിലര്‍ക്ക് വേണ്ടി പ്രത്യേകം റിസര്‍വ് ചെയ്തിട്ടുണ്ടാകും. ബസില്‍ മുതിര്‍ന്ന പൌരന്മാര്‍, സ്ത്രീകള്‍, അംഗപരിമിതര്‍ എന്നിങ്ങനെ എഴുതിയ സീറ്റുകള്‍ കാണാം. ഇത്തരം സീറ്റുകളില്‍ മറ്റ് യാത്രക്കാരിരുന്നാല്‍ കണ്ടക്ടര്‍ അവരെ എഴുന്നേല്‍പ്പിക്കും. സമാനമായ രീതിയില്‍ എല്ലാ പൊതു ഗതാഗത സംവിധാനങ്ങളിലും ചില സീറ്റുകള്‍ പ്രത്യേകം റിസര്‍വ് ചെയ്തിട്ടുണ്ടാകും. അത്തരത്തില്‍ ഡെല്‍റ്റ എയര്‍ ലൈനിൽ നിന്നുമുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കാന്‍ റെഡ്ഡിറ്റില്‍ കുറിപ്പെഴുതിയ യുവാവ്, താന്‍ ഒരു നായയുടെ പേരില്‍ അപമാനിതനായതായി പരിതപിച്ചു.  ഡയറ്റ എയര്‍ ലൈനില്‍ ബുക്ക് ചെയ്ത സീറ്റ് രാവിലെ അപ്പ് ഗ്രേഡ് ചെയ്തു. എന്നാല്‍, അവിടെ ഇരിക്കാനായെത്തിയപ്പോള്‍ ഒരു നായയ്ക്ക് വേണ്ടി ക്രൂ അംഗങ്ങള്‍ തന്നെ അതിലും മോശമായ ഒരു സീറ്റിലേക്ക് തരംതാഴ്ത്തിയെന്നായിരുന്നു യുവാവ് എഴുതിയത്. ‘ഇന്ന് രാവിലെ ഞാൻ ഫസ്റ്റ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പക്ഷേ, വെറും 15 മിനിറ്റിന് ശേഷം തരംതാഴ്ത്തപ്പെട്ടു. അതും മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ മോശം സീറ്റിലേക്ക്’. യുവാവ് ഏറെ വിഷമത്തോടെ റെഡ്ഡിറ്റില്‍ എഴുതി. തരം താഴ്ത്തലിന് കാരണം അന്വേഷിച്ച് ഡെസ്ക് ഏജറ്റിനോട് ബന്ധപ്പെട്ടപ്പോള്‍ എന്തോ മാറിയെന്നായിരുന്നു മറുപടി.  എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ഡെസ്ക് ഏജന്റിനോട് ചോദിച്ചു, “എന്തോ മാറിയതായി” അവൾ പറഞ്ഞു, യാത്രക്കാരൻ ഒരു എയർലൈൻ സബ്റെഡിറ്റിൽ എഴുതി. വിമാനത്തില്‍ കയറി ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അദ്ദേഹം തന്‍റെ ഫസ്റ്റ് ക്ലാസ് സീറ്റിന് അടുത്തേക്ക് പോയി. അപ്പോള്‍ അവിടെ ഉണ്ടായിരുന്നത് ഒരു നായ. ഈ കാഴ്ച തന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചെന്നും യുവാവ് എഴുതി. മൃഗങ്ങള്‍ക്ക് വേണ്ടിയാണ് സീറ്റ് മാറ്റിയതെന്ന് ഡെല്‍റ്റ പിന്നിട് അറിയിച്ചെന്നും ഇയൊരു അനുഭവം ഡെല്‍റ്റ എയറുമായുള്ള തന്‍റെ വിശ്വാസ്യതയെ ഇല്ലാതാക്കിയെന്നും അദ്ദേഹം കുറിച്ചു.  പലരും ഡെല്‍റ്റയെ കുറിച്ച് പരാതി പറഞ്ഞപ്പോഴൊക്കെ താന്‍ ഡെല്‍റ്റയ്ക്ക് ഒപ്പമായിരുന്നു. എന്നാല്‍, ഇന്ന് ഒരു നായയ്ക്ക് വേണ്ടി ഡെൽറ്റ തന്നെ തള്ളിപ്പറഞ്ഞതില്‍ ഏറെ വിഷമം തോന്നുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി തനിക്ക് പഴയത് പോലെ ഡെല്‍റ്റയോട് വിശ്വാസ്യത പുലർത്താനാകില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. കുറിപ്പ് വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റി. നിരവധി പേര്‍ ഡെല്‍റ്റയുടെ കസ്റ്റമർ സപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തി. കുറിപ്പ് വൈറലായതോടെ ഡെല്‍റ്റ അംഗമെന്ന് പരിചയപ്പെടുത്തിയ ഒരാള്‍, മൃഗങ്ങള്‍ക്ക് വിമാനങ്ങളില്‍ പ്രത്യേക പരിരക്ഷയുണ്ടെന്നും അതാണ് സീറ്റ് മാറാന്‍ കാരണമെന്നും എഴുതി. യുഎസില്‍ മൂക്കിന് നീളം കുറഞ്ഞ പട്ടികളെ (പഗ്ഗ് പോലുള്ള പട്ടികള്‍) പ്രത്യേക സുരക്ഷയോടെ കൊണ്ട് പോകണമെന്നാണ് നിയമം. കാരണം ഇവയക്ക് ഉയരത്തിലെത്തുമ്പോള്‍ ശ്വാസ തടസം നേരിടുകയും മരണത്തിന് വരെ കാരണമാവുകയും ചെയ്യും. കുറിപ്പുകളെഴുതാന്‍ എത്തിയവര്‍ ഇതൊക്കെ അമേരിക്കയില്‍ മാത്രം നടക്കുന്നതാണെന്നും അമേരിക്കൻ മെയിൻ-ക്യാരക്ടർ സിൻഡ്രോമാണിതെന്നുമായിരുന്നു എഴുതിയത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button