Kerala
ഉച്ചക്ക് വിളമ്പിയ ക്യാരറ്റ് ഉപ്പേരി ചതിച്ചോ? ഏഴ് അംഗൻവാടി കുട്ടികൾക്ക് വയറിളക്കവും ഛര്‍ദ്ദിയും, ചികിത്സ തേടി

കോഴിക്കോട്: കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അംഗനവാടിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 7 കുട്ടികൾ ചികിത്സ തേടി. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്കാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. ആകെ 22 കുട്ടികളാണ് ഇവിടെ ഉള്ളത്. ഇതിൽ 7 പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉച്ചക്ക് വിളമ്പിയ ക്യാരറ്റ് ഉപ്പേരിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
