Spot light

വളർത്ത് മൃഗങ്ങൾക്ക് ഈ 5 ഭക്ഷണങ്ങൾ കൊടുക്കരുത്

മൃഗങ്ങളെ വളർത്താൻ ഇഷ്ടമുള്ളവരാണ് അധികപേരും. വീട്ടിൽ മൃഗങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ സന്തോഷവും സമാധാനവും ലഭിക്കുന്നു. എന്നാൽ മൃഗങ്ങളെ വളർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരിയായ രീതിയിലുള്ള പരിപാലനവും ഭക്ഷണവും നൽകേണ്ടത് അത്യാവശ്യമായ കാര്യമാണ്.  വളർത്ത് മൃഗങ്ങൾക്ക് നല്ല രീതിയിലുള്ള പരിപാലനം വളരെ പ്രധാനമാണ്. അതുപോലെ തന്നെയാണ് ഭക്ഷണ ക്രമീകരണവും. മൃഗങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.  ബിയർ, വൈൻ, കള്ള് തുടങ്ങിയവ മൃഗങ്ങൾക്ക് കൊടുക്കാൻ പാടില്ല. ഇത് ശ്വാസംമുട്ടൽ, വയറിളക്കം, ഛർദ്ദി എന്നിവ ഉണ്ടാകാൻ കാരണമാകുന്നു.  അവക്കാഡോയിൽ പെർസിൻ അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങൾക്ക് വിഷമാണ്. അവക്കാഡോ കഴിച്ച മൃഗങ്ങൾക്ക് ഹൃദയ രോഗങ്ങൾ വരെ സംഭവിക്കാൻ സാധ്യതയുണ്ട്.  ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെങ്കിലും ഇത് മൃഗങ്ങൾക്ക് കൊടുക്കുന്നത് അത്ര നല്ലതല്ല. ചോക്ലേറ്റിൽ തിയോബ്രോമൈനും കഫീനും അടങ്ങിയിട്ടുണ്ട്. ഇത് പൂച്ചയ്ക്കും നായകൾക്കും വിഷമാണ്.  ചെറിയ അളവിലാണ് ചോക്ലേറ്റ് കഴിക്കുന്നതെങ്കിൽ പോലും വയറിളക്കം, ഛർദ്ദി എന്നിവയുണ്ടാകാനും ചിലപ്പോൾ മരിച്ച് പോകാനും സാധ്യതയുണ്ട്.  മുന്തിരി കഴിക്കുന്നത് മൃഗങ്ങൾക്ക് നല്ലതല്ല. ഇത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു. കൂടാതെ ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ എന്നിവയ്ക്കും സാധ്യതയുണ്ട്.  സവാളയിലും വെളുത്തുള്ളിയിലും തിയോസൾഫേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങളിലെ രക്തകോശങ്ങളെ നശിപ്പിക്കുന്നു.  സവാളയോ വെളുത്തുള്ളിയോ കഴിച്ചാൽ ശരീരത്തിന് തളർച്ച സംഭവിക്കാനോ അവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാനോ സാധ്യതയുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button