ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ. ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ . ഭക്ഷണത്തിലൂടെ വയറിനുണ്ടാകുന്ന അസുഖമാണ് ഗ്യാസ്‌ട്രോഎന്ററൈറ്റിസ്. വയറിളക്കം, ഛര്‍ദി, പനി, വയറുവേദന എന്നിവയാണ് ഗ്യാസ്‌ട്രോഎന്ററൈറ്റിസിന്റെ ലക്ഷണങ്ങള്‍. മലിനമായ ഭക്ഷണവും വെള്ളവും കഴിക്കുന്നതിലൂടെ അണുബാധ ഉണ്ടാകുന്നു. ഇത് സാധാരണയായി കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുകയും ലക്ഷണങ്ങൾ പതുക്കെ കുറയാൻ തുടങ്ങുകയും ചെയ്യുന്നു. ഇടയ്ക്കിടെ വരുന്ന വരുന്ന വയറ് വേദന കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്. ധാരാളം വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയുക ചെയ്യുന്നു. വിയർപ്പ്, ഛർദ്ദി, വയറിളക്കം എന്നിവയിലൂടെ ശരീരത്തിലെ വെള്ളം കുറയാം. ദിവസവും രാത്രി എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധ സംവിധാനത്തിന് വിശ്രമം നിർണായകമാണ്. നന്നായി ഉറങ്ങുക ആരോഗ്യകരമായ ഭക്ഷണം കഴിക്കുക : ദഹനവ്യവസ്ഥയെ എളുപ്പമാക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ആരോഗ്യകരമായ കുടലിനായി ഭക്ഷണത്തിൽ ധാരാളം പ്രോബയോട്ടിക്സ് ചേർക്കുക. കൊഴുപ്പുള്ളതോ, എരിവുള്ളതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക. പാലുൽപ്പന്നങ്ങളും കഫീനും ദഹനവ്യവസ്ഥയെ പ്രശ്‌നത്തിലാക്കും. ഇവ വയറ് വേദനയ്ക്കും മറ്റ് അസ്വസ്ഥകൾക്കും ഇടയാക്കും
