InformationKeralaLife StyleSpot light
രക്ഷകർത്താക്കൾക്ക് അറിയാമോ, കുട്ടികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതിയെ പറ്റി?

സംസ്ഥാത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റാല്‍ 10,000 രൂപയുടെ ഇൻഷുറൻസ് തുക അനുവദിക്കും. ജീവഹാനി സംഭവിച്ചാല്‍ 50,000 രൂപയുമാണ് അനുവദിക്കുന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികളുടെ ഒരു രക്ഷിതാവ് മരണപ്പെട്ടാല്‍ 50,000 രൂപ ട്രഷറി അക്കൗണ്ടില്‍ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുകയും പലിശയിനത്തില്‍ ലഭിക്കുന്ന തുക കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വിനിയോഗിക്കുകയും ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അപേക്ഷ നല്‍കേണ്ടത്.
.ഫോണ്‍: 0471-2325106, 2324601.
