മാണിക്യത്തിന്റെ ഗുണഫലങ്ങൾ എന്തൊക്കെ എന്ന് അറിയാമോ…
ജാതകത്തിൽ സൂര്യൻ അനുകൂലമായ രാശിയിൽ നിൽക്കുന്നവർചിങ്ങം രാശി ലക്കാർ,കാർത്തിക, ഉത്രം, ഉത്രാടം നക്ഷ ത്രത്തിൽ ജനിച്ചവർക്ക് ഒക്കെ മാണിക്യം ധരിക്കാം. സൂര്യദശാകാലം മെച്ചമാകാനും സൂര്യന്റെ ബലക്കുറവിന് പരിഹാരമായും ഇത് ധരിക്കാം. ഉന്നത അധികാരങ്ങൾ സർക്കാർ ഉദ്യോഗം,രാഷ്ട്രീയ നേതൃത്വം, മന്ത്രി പദവി ഒക്കെ ലഭിക്കാൻ മാണിക്യം സഹായകരമാകും. ഹൃദയാരോഗ്യത്തിനും നേത്രാരോഗ്യത്തിനും ഇത് ധരിക്കുന്നത് ഗുണം ചെയ്യും. ഞായറാഴ്ച സൂര്യനുദിച്ചു ഒരു മണിക്കൂറിനകം മോതിര വിരലിലാണ് ഇത് ധരിക്കേണ്ടത് സ്ത്രീകൾ ഇടതു കൈയിലും പുരുഷന്മാർ വലതുകൈയിലും ആണ് ധരിക്കേണ്ടത്.മോതിരമായും ലോക്കറ്റായും കമ്മലായും ഒക്കെ ഇത് ധരിക്കാം. ഗുണനിലവാരമുള്ള രത്നത്തിനാണ് കൂടുതൽ ഫലം ഉണ്ടാവുക. പ്രകാശം കടത്തി വിടുന്നതും,ചുവപ്പ് നിറം അധികമുള്ള മാണിക്യമാണ് കൂടുതൽ നല്ലത്. വജ്രം കഴിഞ്ഞാൽ ഏറ്റവും കാഠിന്യമുള്ള രത്നമാണ്. ഭൂമിയിൽ നിന്ന് ഖനനം ചെയ്താണ് ഇത് എടുക്കുന്നത്. നെൽപ്പാടത്ത് നിന്നും പാമ്പിന്റെ തലയിൽ നിന്നും ഒക്കെ ഇത് ലഭിക്കുമെന്ന് ചിലർ തെറ്റായി വിശ്വസിക്കുന്നു. വിലകൂടിയ രത്നം ആയതുകൊണ്ട് തന്നെ അവ വാങ്ങും മുമ്പ് വിദഗ്ധനായ ജ്യോൽസ്യന്റെ നിർദ്ദേശം സ്വീകരിക്കുന്ന താണ് നല്ലത്. വലിപ്പത്തേക്കാൾ ഇതിന്റെ ഗുണനിലവാരത്തിനാണ് പ്രാധാന്യം കൂടുതൽ. നവരത്നങ്ങളിൽ ഒന്നായ ഇതിനെ രത്നങ്ങളുടെ രാജാവ് എന്നാണ് അറിയ പ്പെടുന്നത്. (ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)