InformationSpot light

സ്റ്റൗ കത്തിക്കുമ്പോൾ ചുവപ്പോ മഞ്ഞയോ നിറത്തിൽ കത്തുന്നുണ്ടോ? സൂക്ഷിക്കണം.

കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയിൽ കാരവാനിനകത്ത് രണ്ട് യുവാക്കൾ മരിക്കാനിടയായത് വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാ‌ർബൺ മോണോക്‌സെെഡാണെന്ന് കണ്ടെത്തിയിരുന്നു. നമ്മുടെ വീട്ടിലുള്ള ഗ്യാസ് സ്റ്റൗവ്വ് ലും ഉണ്ട് അതുപോലെ കാ‌ർബൺ മോണോക്‌സെെഡ്. വീട്ടമ്മമാർ ഗ്യാസ് സ്റ്റൗവിൽ ദീർഘനേരം പാചകം ചെയ്യുന്നവരാണ്. അതുമൂലം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.

ഗ്യാസ് സ്റ്റൗവുമായുള്ള സമ്പർക്കം വീട്ടമ്മാരിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും തലവേദനയ്ക്കും കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോഴുണ്ടാകുന്ന ജ്വാലകളുടെ നിറവ്യത്യാസം ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. സാധാരണയായി സ്റ്റൗ കത്തിക്കുമ്പോൾ നീല നിറത്തിലുള്ള ജ്വാലകളാണ് ഉണ്ടാകുന്നത്. ഇതിൽ ഭയപ്പെടാനൊന്നുമില്ല. എന്നാൽ തീജ്വാലകൾക്ക് ചുവപ്പോ മഞ്ഞയോ നിറമാണെങ്കിൽ അത് ശ്രദ്ധിക്കണം. സ്റ്റൗവിൽ നിന്ന് പുറന്തള്ളുന്ന കാർബൺ മോണോക്സെെഡ് വാതകം മൂലമാണ് ഈ നിറം മാറ്റം സംഭവിക്കുന്നത്. ഇത് ആരോഗ്യത്തിന് വളരെ ദോഷമാണ്.

ഇത് ശ്വാസകോശം ഉൾപ്പടെയുള്ള അവയവങ്ങളെ നേരിട്ട് ബാധിക്കും. ഭാവിയിൽ ആസ്മ തലവേദന എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. അഴുക്കുകൊണ്ട് ഗ്യാസ് സ്റ്റൗവിലെ സുഷിരങ്ങൾ അടഞ്ഞാലും നിറവ്യത്യാസം വരും. ബേക്കിംഗ് സോഡയും ബ്രഷും ഉപയോഗിച്ച് ബർണർ സുഷിരങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാം. അല്ലാത്തപക്ഷം ഒരു പ്രൊഫഷണൽ ഗ്യാസ് സ്റ്റൗ റിപ്പയർ ടെക്നീഷ്യനിൽ നിന്ന് സഹായം തേടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button