
സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ്. പൊന്നിന് പവന് 800 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് വില കുറഞ്ഞെങ്കിലും ആശ്വാസകരമായ വാർത്തയൊന്നും ഇല്ല. സാധാരണക്കാർക്ക് ഇന്നത്തെ വിലയിലും ആഭരണം വാങ്ങാൻ പ്രയാസകരമാണ്.
രാജ്യാന്തരക്കാറ്റ് ആഭ്യന്തര വിപണിയൈ ആടിയുലക്കുന്നു. ഇന്നലെ പ്രണയ ദിനത്തിലും സ്വർണം ശക്തിയാർജ്ജിച്ചിരുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 100 രൂപ കുറഞ്ഞ് 7890 രൂപയായി. പവന് 800 രൂപ കുറഞ്ഞ് 63,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 78,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8607 രൂപയും പവന് 68,856 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6456 രൂപയും പവന് 51,648 രൂപയുമാണ്.
