ഗ്രാമ്പുവിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്
ഗ്രാമ്പുവിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്. ഗ്രാമ്പുവിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത് സുഗന്ധവ്യഞ്ജനങ്ങളില്‍ ഏറ്റവും മികച്ചതാണ് ഗ്രാമ്പു അഥവാ കരയാമ്പൂ. ഇത് വിവിധ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കും. ഗ്രാമ്പുവിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഗ്രാമ്പുവിലെ ആൻ്റിസെപ്റ്റിക്, ആന്റി വൈറൽ, ആൻ്റിമൈക്രോബയൽ ഗുണങ്ങൾ തൊണ്ടവേദനയും ചുമയും കുറയ്ക്കാൻ സഹായിക്കും. ഗ്രാമ്പൂവിലെ യൂജെനോൾ സംയുക്തത്തിന് പല്ലുവേദന, മോണ വേദന, അൾസർ എന്നിവയെ കുറയ്ക്കാനുള്ള കഴിവുണ്ട്. ദിവസവും ഗ്രാമ്പുയിട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് ജലദോഷം, തൊണ്ട വേദന എന്നിവ അകറ്റി നിർത്തുന്നതിന് സഹായകമാണ്. ഗ്രാമ്പുവിൽ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ഗ്രാമ്പു മെറ്റബോളിസം വർധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കുന്നതിനും മികച്ചതാണ്.