ഫോം 16 നെ നിസ്സാരമാക്കരുത്, ആദായ നികുതി ഫയൽ ചെയ്യും മുൻപ് ഈ കാര്യങ്ങൾ ഉറപ്പുവരുത്തുക

ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയമാണ് ഇത്. ആദായ നികുതി നൽകുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഫോം 16. ഒരു സാമ്പത്തിക വർഷത്തിൽ ജീവനക്കാരന് സ്ഥാപനമോ തൊഴിലുടമയോ നൽകുന്ന ശമ്പളത്തെക്കുറിച്ചും ശമ്പളത്തിൽ നിന്നും നീക്കം ചെയ്ത ആദായനികുതിയെക്കുറിച്ചുമുള്ള മുഴുവൻ വിശദാംശങ്ങളും ഫോമിൽ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ഫോം-16 കൃത്യമായി എല്ലാ കാര്യങ്ങളും പരാമര്ശിത്തിട്ടുണ്ടോ എന്ന പരിശോധിക്കുക. ഐടിആർ ഫയൽ ചെയ്യുന്നതിന് മുൻപ് ഈ 5 കാര്യങ്ങൾ പരിഗണിക്കുക. പരിഗണിക്കേണ്ട പ്രധാന പോയിന്റുകൾ: 1. നിങ്ങളുടെ പാൻ നമ്പറിന്റെ കൃത്യത ഉറപ്പാക്കുക. 2. ഫോം-16-ൽ പരാമർശിച്ചിരിക്കുന്ന നിങ്ങളുടെ പേരും വിലാസവും കമ്പനിയുടെ ടാക്സ് ഡിഡക്ഷൻ ആൻഡ് കളക്ഷൻ അക്കൗണ്ട് നമ്പറും (TAN) പരിശോധിച്ചുറപ്പിക്കുക. 3. ഫോം-26എഎസും വാർഷിക വിവര പ്രസ്താവനയും (എഐഎസ്) ഉപയോഗിച്ച് ഫോം-16ൽ പറഞ്ഞിരിക്കുന്ന നികുതി കിഴിവുകൾ ക്രോസ്-ചെക്ക് ചെയ്യുക. 4. നിങ്ങൾ പഴയ നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുത്തതെങ്കിൽ, നികുതി ലാഭിക്കുന്ന കിഴിവുകളുടെ വിശദാംശങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്യുക. 5. 2022-23 സാമ്പത്തിക വർഷത്തിൽ നിങ്ങൾ ജോലി മാറിയെങ്കിൽ, നിങ്ങളുടെ മുൻ തൊഴിലുടമയിൽ നിന്നും ഫോം-16 ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
