BusinessNational

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ താൽപര്യമില്ലേ? ഉയർന്ന വരുമാനം ഉറപ്പാക്കാൻ ഇതാ 3 നിക്ഷേപ മാർ​​​ഗങ്ങൾ

രാജ്യത്തെ ഏറ്റവും ജനപ്രിയ നിക്ഷേപ മാർ​ഗമാണ് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡെപ്പോസിറ്റുകൾ. ഇത് സുരക്ഷിത നിക്ഷേപമാണെങ്കിലും പലപ്പോഴും പലിശ നിരക്കുകൾ നിക്ഷേപകരെ സംതൃപ്തരാക്കാറില്ല. പ്രത്യേകിച്ചും റിസർവ് ബാങ്ക് റെപ്പോ നിരക്ക് കുറച്ചതോടെ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിൻ്റെ പലിശ നിരക്കുകൾ കുറച്ച് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫിക്സഡ് ഡെപ്പോസിറ്റിനെക്കാൾ ഉയർന്ന വരുമാനം നൽകുന്ന നിക്ഷേപ മാർ​ഗങ്ങളെ പരിചയപ്പെടാം. നിക്ഷേപകർ ആ​ഗ്രഹിക്കുന്നത് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതും അതേസമയം അപകടസാധ്യത കുറഞ്ഞതുമായ നിക്ഷേപ മാർ​ഗങ്ങളെയാണ്. അതിനാൽ മികച്ച പലിശ നിരക്ക് വാ​ഗാദാനം ചെയ്യുന്ന നിക്ഷേപ മാർ​ഗങ്ങൾ ഇവയാണ്.. പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർ​​ഗങ്ങളിൽ ഒന്നാണ്  കേന്ദ്ര സർക്കാറിൻ്റെ പിന്തുണയുള്ള പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ചില  പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾക്ക്  നികുതി ആനുകൂല്യങ്ങൾ ലഭിക്കും.  ഇത് നിക്ഷേപകർക്ക് ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കാൻ കാരണമാകും. സുരക്ഷിതമായ ഉറപ്പുള്ള വരുമാനം ആഗ്രഹിക്കുന്ന ഒരാൾക്ക്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പോലുള്ള പോസ്റ്റ് ഓഫീസ് സ്കീമുകൾ തിരഞ്ഞെടുക്കാം.  ഗവൺമെന്റ് ബോണ്ടുകളും ആർബിഐ ബോണ്ടുകളും ഫിക്സഡ് ഡെപ്പോസിറ്റിനെക്കാൾ ഉയർന്ന പലിശ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് സർക്കാർ, ആർബിഐ ബോണ്ടുകൾ തിരഞ്ഞെടുക്കാം. സുരക്ഷിതമാണഎന്നതിനപ്പുറം ഈ ബോണ്ടുകൾ മികച്ച പലിശനിരക്കുകൾ വാഗ്ദാനം ചെയ്യുന്നു, ഇത് നിക്ഷേപകർക്ക് ഉയർന്ന വരുമാനം വാ​​ഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ഈ ബോണ്ടുകളിൽ ചിലതിന് നികുതി ആനുകൂല്യങ്ങളും ലഭിക്കും. സ്വർണ്ണ നിക്ഷേപങ്ങൾ സ്വർണ നിക്ഷേപം എപ്പോഴും സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്. നിക്ഷേപകർക്ക് ഭൗതിക സ്വർണ്ണം, ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ, സോവറിൻ ഗോൾഡ് ബോണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കാം സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണമായി അത് വർത്തിക്കുന്നു എന്നുള്ളത് തന്നെയാണ്. കാരണം, കാലക്രമേണ മൂല്യം നിലനിർത്താൻ സ്വർണത്തിന് സാധിക്കുന്നുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button