പതിവായി ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറികളാണ് ക്യാരറ്റും ബീറ്റ്റൂട്ടും. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും ഫൈബറും ഇവയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, സി, ബി6, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയവ ഈ രണ്ട് പച്ചക്കറികളിലും ഉണ്ട്. ക്യാരറ്റും ബീറ്റ്റൂട്ടും ഒരുമിച്ച് മിക്സിയില്‍ അടിച്ച് ജ്യൂസായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും കാര്‍ബോയും അടങ്ങിയ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. ക്യാരറ്റിലും ബീറ്റ്റൂട്ടിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ക്യാരറ്റിലും ബീറ്റ്റൂട്ടിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ബീറ്റാകരോട്ടിന്‍ ധാരാളം അടങ്ങിയതാണ് ക്യാരറ്റ്. അതിനാല്‍ ക്യാരറ്റ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ബീറ്റ്‌റൂട്ടിലും ക്യാരറ്റിലും കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ക്യാരറ്റിലും ബീറ്റ്റൂട്ടിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
