ചർമ്മത്തിന് മാത്രമല്ല ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ

വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്നതാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ധാരാളം ഗുണങ്ങൾ നൽകും
മലയാളികളുടെ അടുക്കളയിലെ പ്രധാന പച്ചക്കറികളിലൊന്നാണ് ബീറ്റ്റൂട്ട്. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള നല്ല കടും ചുവപ്പ് നിറത്തിലുള്ള ബീറ്റ്റൂട്ടുകൾ കേമന്മാരാണെന്ന് പറയാതിരിക്കാൻ വയ്യ. പല തരത്തിലുള്ള ഗുണങ്ങൾ ബീറ്റ്റൂട്ട് നൽകാറുണ്ട്. വൈറ്റമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ എല്ലാം സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. ആരോഗ്യകരമായ ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടതാണ് ഈ പച്ചക്കറി. ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ, ശരീരത്തിൽ നൈട്രിക് ഓക്സൈഡായി പരിവർത്തനം ചെയ്യുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. പതിവായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ധാരാളം ഗുണങ്ങൾ നൽകാൻ സഹായിക്കും.
BENEFITS OF BEETROOT
തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തും
ദഹനം മെച്ചപ്പെടുത്തും
പ്രതിരോധ ശേഷി കൂട്ടുന്നു
രക്തസമ്മർദ്ദം കുറയ്ക്കും
ആൻ്റി ഇൻഫ്ലമേറ്ററി
