വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കുന്നത് നല്ലതല്ല, കാരണം
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കുന്നത് നല്ലതല്ല, കാരണം വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കുന്നത് നല്ലതല്ല, കാരണം കട്ടൻ കാപ്പി ഇഷ്ടപ്പെടുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. കട്ടൻ കാപ്പി അമിതമായി കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ബ്ലാക്ക് കോഫിയുടെ അസിഡിറ്റി സ്വഭാവം ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുക ചെയ്യും. വെറും വയറ്റിൽ കട്ടൻ കാപ്പി കഴിക്കുന്നത് ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. കാപ്പിയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് കഫീൻ. കട്ടൻ കാപ്പിയുടെ അമിതമായ ഉപയോഗം ഉറക്കമില്ലായ്മയ്ക്ക് ഇടയാക്കും. ബ്ലാക്ക് കോഫിയിലെ കഫീൻ ഉള്ളടക്കം ഉത്കണ്ഠ, അസ്വസ്ഥത എന്നിവയ്ക്ക് കാരണമായേക്കാം. അമിതമായി കട്ടൻ കാപ്പി കുടിക്കുന്നത് കാൽസ്യം ആഗിരണം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കാലക്രമേണ അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും ഓസ്റ്റിയോപൊറോസിസിന് കാരണമായേക്കാം. കട്ടൻ കാപ്പിയിലെ കഫീൻ ഹൃദയമിടിപ്പ് അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാൻ ഇടയാക്കും. ബ്ലാക്ക് കോഫി അമിതമായി കഴിക്കുന്നത് മൂത്രത്തിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും അമിതമായി കഴിച്ചാൽ നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും.