കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

ദഹനം, പ്രതിരോധശേഷി, മാനസികാരോഗ്യം എന്നിവയെ സ്വാധീനിക്കുന്ന കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. മോശം ഭക്ഷണ ശീലങ്ങൾ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയൊക്കെ കുടലിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
1. മോര് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
2. ആപ്പിള്‍ സൈഡര്‍ വിനെഗര്‍ ആപ്പിള്‍ സൈഡര്‍ വിനെഗര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ കലർത്തി വേണം കുടിക്കാന്‍.
3. നാരങ്ങാ വെള്ളം ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കുന്നത് കുടലിലെ വിഷാംശങ്ങളെ പുറംന്തള്ളാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. ഗ്രീന്‍ ടീ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഏറെ സഹായിക്കും.
5. ഇഞ്ചി ചായ ആന്‍റിഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നതും ദഹന പ്രശ്നങ്ങളെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഏറെ സഹായിക്കും.
6. മഞ്ഞള്‍ വെള്ളം ആന്‍റിവൈറല്‍, ആന്‍റിബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
7. പെരുംജീരകം ചായ പെരുംജീരകത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
