CrimeKerala

8 വയസുള്ള കുട്ടിയോട് ക്രൂരത കാട്ടിയ ശേഷം മുങ്ങി, 9 വർഷത്തോളം ഒളിവ് ജീവിതം; ഹോട്ടലിലെ ജോലിക്കിടെ പൊലീസ് പൊക്കി

ആലപ്പുഴ: ഒന്‍പത് വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം പ്രതി പിടിയിൽ. 2016 ല്‍ അരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പള്ളുരുത്തി സ്വദേശിയും കേസ് രജിസ്റ്റർ ചെയ്യുന്ന സമയം അരൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്നതുമായ ജസ്റ്റിൻ ആണ് 9 വർഷം ഒളിവിൽ കഴിഞ്ഞ ശേഷം പൊലീസ് പിടിയിലായത്. എട്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച ശേഷം ജസ്റ്റിൻ ഒളിവിൽ പോകുകയായിരുന്നു. കായിക താരം പീഡനത്തിനിരയായ സംഭവം; പെൺകുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക്കിയത് ആൺസുഹൃത്ത്; 14 പേർ അറസ്റ്റിൽ പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അരൂർ പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ ആയില്ല. സംഭവത്തിനുശേഷം മഹാരാഷ്ട്ര, പൂനെ, കാർവാർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതി പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലെ ഒരു ഹോട്ടലിൽ ജോലി നോക്കി വരവേയാണ് പൊലീസ് പിടികൂടിയത്. അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജു പി എസ്, സബ് ഇൻസ്പെക്ടർ ഗീതുമോൾ എസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button