Health Tips

ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് തലമുടി കൊഴിച്ചിലിന് കാരണമാകും

വിറ്റാമിനുകളുടെ കുറവ് കൊണ്ട് തലമുടിയുടെ കരുത്ത് കുറയാനും മുടി കൊഴിച്ചില്‍ ഉണ്ടാകാനും കാരണമാകും.  തലമുടിയുടെ ആരോഗ്യത്തിന് ആദ്യം നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ചില ഭക്ഷണങ്ങള്‍ തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. തലമുടിയുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  റിഫൈൻഡ് ഷുഗര്‍ അടങ്ങിയ ഭക്ഷണങ്ങളും പഞ്ചസാര അടങ്ങിയ പാനീയങ്ങളും തലമുടി കൊഴിച്ചിലിന് കാരണമാകും.  ഇവയില്‍ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകൾ തലമുടി കൊഴിച്ചിലിന് കാരണമാകും.    കാർബോഹൈഡ്രേറ്റുകൾ ഉയർന്ന അളവിൽ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.   ഉപ്പിന്‍റെ അമിത ഉപയോഗവും തലമുടിയുടെ ആരോഗ്യത്തിന് നന്നല്ല. സംസ്കരിച്ച ഭക്ഷണങ്ങള്‍ അകാലനരയ്ക്കും മുടി കൊഴിച്ചിലിനും കാരണമാകും.    കഫൈനിന്‍റെ അമിത ഉപയോഗവും ചിലരില്‍ തലമുടി കൊഴിച്ചിലിന് കാരണമാകും.  അമിത മദ്യപാനം തലമുടിക്കും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നന്നല്ല.   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button