
ബെംഗളൂരു: ബെംഗളുരുവിൽ ബിബിഎംപി ട്രക്കിടിച്ച് എട്ട് വയസ്സുകാരന് ദാരുണാന്ത്യം. സംഭവത്തിൽ പ്രതിഷേധിച്ച് ബിബിഎംപി ട്രക്ക് നാട്ടുകാർ കത്തിച്ചു. ബെംഗളുരു സരായ് പാളയ സ്വദേശി അയ്മാനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ തന്നിസാന്ദ്ര മെയിൻ റോഡിലായിരുന്നു സംഭവം. പിതാവ് അബ്ദുൾ ഖാദറിന്‍റെ ബൈക്കിൽ ഹെഗ്ഡെ നഗറിലേക്ക് പോവുകയായിരുന്നു കുട്ടി. ബിബിഎംപിയുടെ മാലിന്യം കൊണ്ട് പോകുന്ന ട്രക്ക് കുട്ടിയും അച്ഛനും സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു, റെയിൽവേ ക്രോസിംഗ് വേഗത്തിൽ കടക്കാൻ വേണ്ടി ഡ്രൈവർ സ്പീഡ് കൂട്ടിയത് ആണ് അപകടത്തി ന് കാരണം, ,ട്രക്ക് ബൈക്കിൽ വന്നിടിച്ച് കുട്ടി തെറിച്ച് ട്രക്കിനടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. സ്ഥലത്ത് പ്രദേശവാസികളുടെ വൻ പ്രതിഷേധമുണ്ടായി. ഡ്രൈവറെ നാട്ടുകാർ മർദ്ദിക്കുകയും ട്രക്കിന് തീയിടുകയും ചെയ്തു. ഒടുവിൽ പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
