
പത്തനംതിട്ട: അടൂരില്‍ പിതാവിന് മകന്റയും ഭാര്യയുടേയും ക്രൂരമര്‍ദ്ദനം. അടൂര്‍ സ്വദേശി തങ്കപ്പനെയാണ് ഇളയ മകന് സിജുവും, ഭാര്യ സൗമ്യയും മര്‍ദ്ദിച്ചത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വീട് കയറി അക്രമിച്ചു എന്ന് എഫ്ഐആറില്‍ പറയുന്നു. മകന് പൈപ്പ് കൊണ്ടും മകന്റ ഭാര്യ വടികൊണ്ടും തങ്കപ്പനെ അടിച്ചുവീഴ്ത്തി. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍ക്കാരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പോലീസ് എത്തി സ്വമേധയാണ് കേസെടുത്തത്.
