Entertaiment

എമ്പുരാൻ; വിമർശനങ്ങൾക്കിടെ സെൻസർ വിവരങ്ങൾ പുറത്ത്, സെൻസർ ബോർഡ് നൽകിയത് 2 കട്ടുകളെന്ന് രേഖകൾ

തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ വിമർശനങ്ങൾ തുടരുന്നതിനിടെ ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്ത്. സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ ആണെന്ന് പുറത്തുവന്ന രേഖകളിലുണ്ട്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് കട്ട് നൽകിയത്.  ആർഎസ്എസ് നോമിനികളായ ബോർഡ് അംഗങ്ങൾ വേണ്ട ഇടപെടൽ നടത്തിയില്ലെന്നു സംഘടനയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിവൃത്തത്തിൽ പൂർണമായ മാറ്റം നിർദേശിക്കാൻ ആകില്ലെന്നാണ് മറു വാദം ഉയർന്നത്. അതേസമയം, സിനിമയുടെ സെൻസറുമായി ബന്ധപ്പെട്ട് ആർഎസ്എസ് നോമിനുകളുടെ ഇടപെടൽ പരിശോധിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്. എന്നാൽ സിനിമക്കെതിരെ പ്രചാരണം വേണ്ടെന്നാണ് ബിജെപി നിലപാട്. സെൻസർ വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്നു റീജനൽ സെൻസർ ഓഫീസർ മാധ്യമങ്ങളോട് പ്രതികരിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button