Entertaiment

24 വെട്ടിലും എമ്പുരാൻ വീണില്ല, വെറും ഒറ്റ ദിവസത്തിൽ 1,14,000ത്തിന്റെ നേട്ടം; വൻ കുതിപ്പ്, എത്തിപ്പിടിക്കാനാകാതെ സിക്കന്ദറും

മാർച്ച് 27ന് ആയിരുന്നു മലയാളികൾ ഒന്നടങ്കം കാത്തിരുന്ന എമ്പുരാൻ റിലീസ് ചെയ്തത്. പൃഥ്വിരാജ്- മോഹൻലാൽ കോമ്പോയിലെത്തിയ ചിത്രം ഏറ്റവും വേ​ഗത്തിൽ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ കൂടി ആയിരിക്കുകയാണ്. ഇതിനിടയിൽ ചില രം​ഗങ്ങളുടെ പേരിൽ വിവാദങ്ങളിലും എമ്പുരാൻ അകപ്പെട്ടിരുന്നു. ഒടു റീ എഡിറ്റിങ്ങിന് വിട്ട ചിത്രത്തിൽ 24 മാറ്റങ്ങളാണ് വന്നത്. കഴിഞ്ഞ ദിവസം ഈ പതിപ്പ് തിയറ്ററുകളിൽ എത്തുകയും ചെയ്തിരുന്നു.  എഡിറ്റിന് പിന്നാലെ  ചിത്രത്തിത്തിന്റെ ഓൺലൈൻ ബുക്കിങ്ങിൽ നേരിയ കുറവ് ഉണ്ടായെങ്കിലും റീ എഡിറ്റിംഗ് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റർ ഉടമകൾ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ അവസരത്തിൽ കഴിഞ്ഞ ദിവസം അതായത് ഏപ്രിൽ രണ്ടാം തിയതിയിലെ ബുക്ക് മൈ ഷോയിലെ ബുക്കിം​ഗ് വിവരങ്ങൾ പുറത്തുവരികയാണ്. ലിസ്റ്റിൽ എമ്പുരാൻ ആണ് ഒന്നാമത്. 1,14,000 ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം മാത്രം ബുക്ക് മൈ ഷോയിൽ നിന്നും എമ്പുരാന്റേതായി വിറ്റഴിഞ്ഞതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. എമ്പുരാന് തൊട്ട് താഴെ സൽമാൻ ഖാൻ ചിത്രം സിക്കന്ദർ ആണ്. എൺപത്തി നാലായിരം ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം സിക്കന്ദറിന്റേതായി വിറ്റു പോയത്. മൂന്നാം സ്ഥാനത്ത് പക്ഷേ ഒരു റി റിലീസ് ചിത്രമാണ്. അല്ലു അർജുൻ നായകനായി 2009ൽ റിലീസ് ചെയ്ത ആര്യ 2 ആണിത്. പ്രീ സെയിൽ ബുക്കിങ്ങിലൂടെ ഇരുപത്തി ഏഴായിരം ആണ് ആര്യ 2 നേടിയിരിക്കുന്നത്.  കഴിഞ്ഞ 24 മണിക്കൂറിലെ ബുക്കിം​ഗ് കണക്ക് എമ്പുരാൻ – 114K(7 ദിവസം) സിക്കന്ദർ – 84K(4ദിവസം) ആര്യ 2 – 27K(RR Adv) വീര ധീര സൂരൻ – 24K(7ദിവസം) മാഡ് സ്ക്വയർ – 23K(6ദിവസം) ഛാവ  – 8K(48ദിവസം) ദ ഡിപ്ലോമാറ്റ് – 5K(17 ദിവസം)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button