Kerala

സ്റ്റീഫന്‍റെ അംബാസ‍ഡര്‍ കാണിക്കുമ്പോഴുള്ള ഇംഗ്ലീഷ് തീം സോങ്; എഴുതിയ ‘പുതിയ മുഖം’ ചില്ലറക്കാരനല്ല, സർപ്രൈസ്

മലയാളികൾ ഒന്നടങ്കം കാത്തിരുന്ന മോഹൻലാൽ ചിത്രം എമ്പുരാന്‍റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചര്‍ച്ച. മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്. ആദ്യ ഭാ​​ഗമായ ലൂസിഫറിനെ വെല്ലുന്ന തരത്തിലുള്ള മേക്കിങ്ങും പെർഫക്ഷനുമായി എത്തുന്നതാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ലഭിക്കുന്ന ഹൈപ്പിനൊത്ത് ആക്ഷനും മാസിനും കുറവില്ലാതെയാകും ലുസിഫറിന്റെ രണ്ടാം വരവ് എന്നത് എമ്പുരാൻ ടീസർ ഉറപ്പ് നൽകുന്നുണ്ട്. പൃഥ്വിരാജിന്റെ മറ്റൊരു വമ്പൻ മേക്കിം​ഗ് കൂടി എമ്പുരാനിൽ കാണാനാകും എന്ന് തീർച്ചയാണ്. ഏവരും കാത്തിരിക്കുന്ന ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും.  ടീസറിലെ ഇംഗ്ലീഷ് തീം സോങ് ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ലൈക്ക് എ ഫ്ലേം എന്ന് തുടങ്ങുന്ന തീം സോങിന്‍റെ തുടക്കത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ അംബാസഡര്‍ ആണ് കാണിക്കുന്നത്. ഇപ്പോൾ ആ തീം സോങ് എഴുതിയത് ആരാണെന്നുള്ള വിവരമാണ് പുറത്ത് വന്നിട്ടുള്ളത്. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ആ പാട്ടെഴുത്തുകാരൻ എന്ന് ലൂസിഫര്‍ സിനിമയുടെ അണിയറക്കാര്‍ ആണ് അറിയിച്ചിട്ടുള്ളത്. ദീപക് ദേവിന്‍റെ സംഗീതത്തിൽ ഒരുങ്ങിയിട്ടുള്ള തീം സോങ് ഇന്ദ്രജിത്തിന്‍റെ മകൾ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആണ് പാടിയിട്ടുള്ളത്.  ആന്റണി പെരുമ്പാവൂർ സാരഥിയായ ആശീർവാദ് സിനിമാസിന്റെ ഇരുപത്തി അഞ്ചാമത്തെ വാർഷികം കൂടിയായിരുന്നു ഇന്ന്. അതോടൊപ്പം തന്നെ ആശിര്‍വാദിന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമായിരുന്ന നരസിംഹത്തിന്‍റെ റിലീസ് 2000 ജനുവരി 26 ന് ആയിരുന്നു. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.  ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. മോഹന്‍ലാലിനൊപ്പം  പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും എമ്പുരാനില്‍ ഉണ്ടാകും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button