BusinessNational

വില കേട്ട് ഞെട്ടി ആരാധകര്‍, സൂപ്പര്‍താരം ധരിച്ച ഷര്‍ട്ടിന് 85000 രൂപ

തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ജൂനിയര്‍ എൻടിആര്‍. അടുത്തിടെ ദുബായില്‍ വെക്കേഷൻ ആഘോഷിക്കാൻ താരം പോയിരുന്നു. നടൻ ജൂനിയര്‍ എൻടിആര്‍ തന്റെ ഫോട്ടോകളും പങ്കുവച്ചിരുന്നു. ഒരു ആഢംബര ഷര്‍ട്ടാണ് അന്ന് താരം ധരിച്ചതെന്നും വില 85000 രൂപ വരുന്നതാണെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍. ജൂനിയര്‍ എൻടിആര്‍ നായകനായി ഒടുവില്‍ വന്നത് ദേവരയാണ്  ജൂനിയര്‍ എൻടിആറിന്റെ ദേവര 500 കോടി ക്ലബിലെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേവരയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചയായിരുന്നു. ദേവര 2 ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ വേഗത്തില്‍ നടക്കുകയാണെന്നും നടപ്പുകാലത്തെ കഥയാകും പ്രമേയമാകുകയെന്നുമാണ് റിപ്പോര്‍ട്ട്. ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ട്. റെക്കോര്‍ഡ് പ്രതിഫലമാണ്്  ജാൻവി കപൂര്‍ വാങ്ങിച്ചത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ. രാജമൗലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ടായിരുന്നു. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകമെന്ന പ്രതീക്ഷ ശരിയായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button