Entertaiment

അവസാന ചിത്രം, വിദേശത്ത് വമ്പന്‍ റിലീസ്; ‘ജന നായകന്‍റെ’ ഓവർസീസ് റൈറ്റ്‍സിന് റെക്കോർഡ് തുക

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന ‘ജന നായകൻ’ ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴ്‌നാട്ടിൽ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമായാണ് ജന നായകൻ ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് അണിയറക്കാര്‍ അവതരിപ്പിച്ചത്. ഈ വർഷം ദീപാവലിക്കോ അല്ലെങ്കിൽ 2026 ജനുവരിയിൽ പൊങ്കൽ റിലീസ് ആയോ ആവും ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന. ഇപ്പോഴിതാ റെക്കോർഡ് തുകക്ക് ചിത്രത്തിന്റെ ഓവർസീസ് വിതരണ അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഫാർസ് ഫിലിംസ്. ഗൾഫ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫാർസ് ഫിലിംസ് ഇന്ത്യൻ സിനിമകളുടെ വിദേശ വിതരണ രംഗത്തെ ഏറ്റവും വലിയ പേരാണ്. വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് റിലീസ് ആണ് മാർക്കറ്റ് ലീഡർ ആയ ഫാർസ് പ്ലാൻ ചെയ്യുന്നതെന്നാണ് സൂചന.  ബോബി ഡിയോൾ, പൂജ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.  കെ വി എൻ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ വെങ്കട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.  ഛായാഗ്രഹണം- സത്യൻ സൂര്യൻ, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷൻ- അനിൽ അരശ്, കലാസംവിധാനം- വി സെൽവ കുമാർ, കൊറിയോഗ്രാഫി- ശേഖർ, സുധൻ, വരികൾ- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ-  ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ- വീര ശങ്കർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button