തീയുണ്ടകള്‍ നേരിടേണ്ടി വരും! ഇന്ത്യ താങ്ങുമോ? ആദ്യ ടി20ക്കുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

കൊല്‍ക്കത്ത: ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ആദ്യ ടി20 മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ബുധനാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഫാസ്റ്റ് ബൗളര്‍ ഗുസ് അറ്റ്കിന്‍സണ്‍ ഇംഗ്ലണ്ട് തിരിച്ചെത്തി. 2023 ഡിസംബറിലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ അവസാനമായി കളിച്ചതിന് ശേഷം ഒരു വര്‍ഷത്തിലേറെയായി ടീമിലില്ലായിരുന്നു അറ്റ്കിന്‍സണ്‍. ജോഫ്ര ആര്‍ച്ചര്‍, ജാമി ഓവര്‍ട്ടണ്‍, മാര്‍ക്ക് വുഡ് എന്നീ പേസര്‍മാര്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള അറ്റ്കിന്‍സണ്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി ആദില്‍ റഷീദ് ടീമിലെത്തി. ലിയാം ലിവിംഗ്സ്റ്റണും ജേക്കബ് ബെഥേലും സ്പിന്‍ എറിയും. കഴിഞ്ഞ ശനിയാഴ്ച്ചയാമണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയത്. ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ജാമി ഓവര്‍ട്ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്. കാശിന് വേണ്ടിയല്ല! എന്തുകൊണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ടതെന്ന് വ്യക്തമാക്കി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയും സഞ്ജു സാംസണും തുടരും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണോ തിലക് വര്‍മയാണോ മൂന്നാം സ്ഥാനത്തെന്നുള്ളതാണ് ആശയക്കുഴപ്പം. സൂര്യയുടെ സ്ഥാനമായിരുന്നു അത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളില്‍ തിലക് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുകയും രണ്ട് സെഞ്ചുറി നേടുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ എങ്ങനെ ആയിരിക്കുമെന്നുള്ളത് കണ്ടറിയണം. പ്രധാന ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തേക്കും. ചിലപ്പോള്‍ അക്‌സര്‍ പട്ടേലിന് സ്ഥാനക്കയറ്റവും നല്‍കിയേക്കും. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമില്‍ ഇടംപിടിക്കുമെന്നാണ് സൂചന. ഫിനിഷറുടെ റോളിലാണ് റിങ്കു സിംഗ് വീണ്ടും എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുവെന്നുള്ളതാണ് ബൗളിംഗ് നിരയിലെ സവിശേഷത. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.
