National

ക​ണ്ണൂ​രി​ൽ കനത്ത മഴയിൽ മ​ണ്ണി​ടി​ഞ്ഞ് അ​ഞ്ച് വീ​ടു​ക​ൾ ത​ക​ർ​ന്നു

മം​ഗ​ളൂ​രു: ക​ന​ത്ത മ​ഴ​യി​ൽ മം​ഗ​ളൂ​രു​വി​ന​ടു​ത്ത ക​ണ്ണൂ​രി​ൽ സ​മീ​പ​ത്തെ കു​ന്നി​ൽ​നി​ന്നു​ള്ള മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് അ​ഞ്ച് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഹ​മീ​ദ്, ഉ​സ്താ​ദ്, മൈ​മൂ​ന, സാ​ദി​ഖ്, ഷെ​നാ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. മം​ഗ​ളൂ​രു സൗ​ത്ത് എം.​എ​ൽ.​എ വേ​ദ​വ്യാ​സ് കാ​മ​ത്ത്, ക​ണ്ണൂ​ർ വാ​ർ​ഡി​ലെ മു​ൻ കൗ​ൺ​സി​ല​ർ ച​ന്ദ്രാ​വ​തി എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.ദു​രി​ത​ബാ​ധി​ത​രാ​യ താ​മ​സ​ക്കാ​രി​ൽ ഒ​രാ​ളാ​യ സാ​ദി​ഖ് ത​ന്റെ വേ​ദ​ന​ജ​ന​ക​മാ​യ അ​നു​ഭ​വം എം.​എ​ൽ.​എ​യോ​ട് വി​വ​രി​ച്ചു: പു​ല​ർ​ച്ച മൂ​ന്നോ​ടെ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഞ​ങ്ങ​ളു​ടെ വീ​ടു​ക​ൾ​ക്ക് പി​ന്നി​ലു​ള്ള കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണു. മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ശ​രി​യാ​യ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ കു​ന്ന് ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. എ​ല്ലാ ദി​വ​സ​വും വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ഒ​രു വ​ഴി സൃ​ഷ്ടി​ക്കാ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ച്ചു, പ​ക്ഷേ, മ​ഴ​യു​ടെ തീ​വ്ര​ത വ​ലി​യൊ​രു മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​യി, അ​ഞ്ച് വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button