Business

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നവർ ശ്രദ്ധിക്കുക, ഡിസംബറിൽ പലിശ പുതുക്കിയ ബാങ്കുകൾ ഇവയാണ്

ഈ മാസം നിരവധി ബാങ്കുകള്‍  ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ ഉള്ള ബാങ്കുകളാണ് പലിശ നിരക്കുകള്‍ പരിഷ്കരിച്ചത്. ഈ ബാങ്കുകളുടെ പുതിയ പലിശ നിരക്കുകള്‍ അറിയാം. 1) ഫെഡറല്‍ ബാങ്ക് 3 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള  പലിശ നിരക്ക് ഫെഡറല്‍ ബാങ്ക് പുതുക്കി നിശ്ചയിച്ചു, ഇത് സാധാരണ പൗരന്മാര്‍ക്ക് 3% മുതല്‍ 7.4% വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.5% മുതല്‍ 7.9% വരെയുമാണ്.  ദിവസം മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്മാര്‍ക്ക 3.00% പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക 3.50% പലിശയും ലഭിക്കും. 2 വര്‍ഷം മുതല്‍ 776 ദിവസം വരെ സാധാരണ പൗരന്മാര്‍ക്ക 7.15%,  മുതിര്‍ന്ന പൗരന്മാര്‍ക്ക 7.65% എന്നിങ്ങനെ പലിശ ലഭിക്കും. 5 വര്‍ഷത്തിന് മുകളില്‍ 6.60% ശതമാനം 7.25% ശതമാനം എന്നിങ്ങനെയാണ് പലിശ 2) ആര്‍ബിഎല്‍ ബാങ്ക് സാധാരണ പൗരന്മാര്‍ക്ക് 3.50% മുതല്‍ 8% വരെയും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50%, സൂപ്പര്‍ സീനിയര്‍ സിറ്റസണ്‍ വിഭാഗത്തിലുള്ളവര്‍ക്ക്  8.75% വരെയും ആര്‍ബിഎല്‍ ബാങ്ക് പലിശ നല്‍കും. 7ദിവസം മുതല്‍ 29 ദിവസം വരെ സാധാരണ പൗരന്മാര്‍ക്ക 3.50 പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക 4% പലിശയും ലഭിക്കും. 3) കര്‍ണാടക ബാങ്ക് 3 കോടി രൂപയ്ക്ക് താഴയുള്ള  സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്മാര്‍ക്ക് 3.5% മുതല്‍ 7.5% വരെ പലിശ നിരക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.5% മുതല്‍ 8% വരെ പലിശ നിരക്കും കര്‍ണാടക ബാങ്ക് നല്‍കും 7 ദിവസം മുതല്‍ 45 ദിവസം വരെ 3.5 ശതമാനം, 46ദിവസം മുതല്‍ 90 ദിവസം വരെ 4 ശതമാനം,91 ദിവസം മുതല്‍ 179 ദിവസം വരെ 5.25 ശതമാനം,180 ദിവസം മുതല്‍ 1 വര്‍ഷം വരെ 6.25 ശതമാനം എന്നിങ്ങനെയാണ് മറ്റ് പലിശ നിരക്കുകള്‍ 4) ബാങ്ക് ഓഫ് മഹാരാഷ്ട്ര ബാങ്ക് ഓഫ് മഹാരാഷ്ട്ര, 3 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്മാര്‍ക്ക് 2.75% മുതല്‍ 7.35% വരെ പലിശ നിരക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2.75% മുതല്‍ 7.85% വരെ പലിശ നിരക്കും നല്‍കും 5) ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, 3 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്മാര്‍ക്ക് 3.50% മുതല്‍ 8.25% വരെ പലിശ നിരക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2.75% മുതല്‍ 9% വരെ പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button